Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:52 pm

Menu

Published on April 20, 2015 at 5:50 pm

കളിക്കിടെ സഹതാരവുമായി കൂട്ടിയിടിച്ച ബംഗാള്‍ ക്രിക്കറ്റ് താരം മരിച്ചു

cricket-young-player-dies-in-kolkata-after-fielding-collision

കൊല്‍ക്കത്ത: കളിക്കിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച പശ്ചിമ ബംഗാള്‍ മുന്‍ അണ്ടര്‍19 ക്രിക്കറ്റ് ടീം നായകന്‍ അങ്കിത് കേസരി (20) മരിച്ചു. കഴിഞ്ഞ 17 ആം തീയതി സാള്‍ട്ട് ലേക്ക് ഗ്രൗണ്ടില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍സ് സീനിയര്‍ നോക്കൗട്ട് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. കളിക്കിടെ ഒരു ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗളറായ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ച് അങ്കിതിന് പര്‍ക്കേല്‍ക്കുകയായിരുന്നു. കൂട്ടിയിടിയെ തുടര്‍ന്ന് ബോധരഹിതനായി വീണ അങ്കിതിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചു. പ്രദേശിക ടീമുകളായ ഈസ്റ്റ് ബംഗാളും ഭോവാനിപൂര്‍ ക്ലബും തമ്മിലായിരുന്നു മത്സരം. ഗുരുതരമായി പരിക്കേറ്റ അങ്കിത് കഴിഞ്ഞ മൂന്ന് ദിവസമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച കാലത്താണ് മരിച്ചത്. ച്ച് ബെഹാര്‍ ട്രോഫി മത്സരത്തില്‍ പശ്ചിമ ബംഗാളിനെ നയിച്ച അങ്കിത് കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന അണ്ടര്‍ 19 മത്സരത്തില്‍ ഇന്ത്യയുടെ മുപ്പതംഗ സാധ്യത പട്ടികയിലും ഇടംനേടിയിരുന്നു. ബംഗാള്‍ എ ടീമിലും അംഗമായിരുന്നു.കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്ന അങ്കിത് സഹ താരത്തിന് വേണ്ടി പകരക്കാരനായിട്ടാണ് ഫീല്‍ഡില്‍ ഇറങ്ങിയിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News