Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് വ്യവസായികളെ ബ്ലാക്ക്‌മെയില്‍ ചെയ്തതിനു അറസ്റ്റിലായ അഞ്ചു പ്രതികളില്‍ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്തു.രണ്ടാം പ്രതി സായി ശങ്കറിന്റെ ഭാര്യയാണ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്.കാക്കനാട്ടെ ഇവരുടെ ഫ്ലാറ്റില്‍ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചുവരികയാണ്. സായി ശങ്കര്‍ അറസ്റ്റിലായത് അറിഞ്ഞ് ഭാര്യ ഇന്നലെ തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. സായിയുടെ ഭാര്യയുടെ സഹപാഠിയായിരുന്ന മയൂഖിയാണ് കേസിലെ മറ്റൊരു പ്രതി. ഇവരെ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം ഇരകളെ ബംഗലൂരുവില്‍ എത്തിച്ചിരുന്നത്.
Leave a Reply