Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നറിഞ്ഞ് അത് കണ്ടുപിടിക്കാനായി വീട്ടില്‍ രഹസ്യക്യാമറ സെറ്റ് ചെയ്ത ഭാര്യ അറസ്റ്റിൽ.വീട്ടിൽവെച്ച് വേലക്കാരിയെ നിര്‍ബന്ധിച്ച് ചുംബിക്കുന്ന ഭര്‍ത്താവിന്റെ ദൃശ്യം രഹസ്യ ക്യാമറയില്‍ പതിയുകയും ചെയ്തു. എന്നാല്‍ പൊലീസ് കേസെടുത്തത് ദൃശ്യം പകര്‍ത്തിയ ഭാര്യയുടെ പേരിലാണ്. സംഭവത്തില്‍ യുവതിയെ തടവിലിട്ടേക്കുമെന്നാണ് സൂചന.ദൃശ്യം പകര്‍ത്തിയതിന് പുറമെ ഇത് സോഷ്യല്‍ മീഡിയയിലിടുകയും ചെയ്തുവെന്നാണ് ഇവരുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഭാര്യ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതില്‍ ഭര്‍ത്താവ് വേലക്കാരിയെ നിര്‍ബന്ധിച്ച് ചുംബിക്കുന്നതായി കാണാം. യുവതി ഇതിനെ തടയാന്‍ ശ്രമിച്ചിട്ടും അയാള്‍ കീഴ്‌പ്പെടുത്തി ചുംബിക്കുന്നതും തുടര്‍ന്ന് ഇയാള്‍ വേലക്കാരിയോട് സംസാരിക്കുന്നതും മറ്റൊരു വേലക്കാരി ഈ സമയം സമീപത്തു കൂടെ അടുക്കളയിലേക്ക് നടന്ന് പോകുന്നതും കാണാം. ക്യാമറയ്ക്ക് പുറം തിരിഞ്ഞാണ് ഇയാള്‍ സ്ത്രീയെ ചുംബിക്കുന്നത്.തന്റെ ഭര്‍ത്താവിനുള്ള ചുരുങ്ങിയ ശിക്ഷയാണിതെന്ന് അടിക്കുറിപ്പെഴുതിയാണ് ഭാര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 12 മണിക്കൂറിനുള്ളില്‍ 25,000 പേരാണിത് കണ്ടിരിക്കുന്നത്.
Leave a Reply