Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫയുടെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ അർഹനായി. ഇത് മൂന്നാം തവണയാണ് റൊണാള്‍ഡോ ലോകഫുട്‌ബോളറാകുന്നത്. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടുന്നത് രണ്ടാം തവണയാണ്. 2008ലും റൊണാള്‍ഡോ ലോക ഫുട്‌ബോളറായിരുന്നു. പുരസ്കാരം വീണ്ടും നേടാനായതിൽ സന്തോഷമുണ്ടെന്നും ലോക ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറാവുകയെന്നതാണ് തൻറെ ലക്ഷ്യമെന്നും റൊണാൾഡോ പറഞ്ഞു. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെയും ജര്‍മനിക്ക് ലോകകപ്പ് സമ്മാനിച്ച ഗോള്‍കീപ്പര്‍ മാന്വല്‍ ന്യൂയറെയും മറികടന്നാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്.കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിപ്പോയ ലയണല്‍ മെസ്സി ഇപ്രാവശ്യവും റണ്ണറപ്പാണ്. ക്രിസ്റ്റിയാനോയ്ക്ക് 37.66 ശതമാനം വോട്ടും മെസ്സിക്ക് 15.76 ശതമാനം വോട്ടുമാണ് ലഭിച്ചത്.
Leave a Reply