Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:40 am

Menu

Published on November 4, 2016 at 4:47 pm

അര്‍ദ്ധരാത്രി നീന്താന്‍ സിമ്മിംഗ് പൂളിലിറങ്ങിയ ദമ്പതികള്‍ക്ക് പറ്റിയ പറ്റ്…. (വീഡിയോ)

croc-attacks-swimming-couple

സിംബാവെ: പാതിരാത്രി നീന്താനിറങ്ങിയ ദമ്പതികള്‍ ശരിക്കും പെട്ടുപോയി.ഇവരെ മുതല ആക്രമിക്കുകയായിരുന്നു.  സിംബാവെയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം.  ഹോട്ടലിന്‍റെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സിംബാവെയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം.സിംബാവെയിലെ പ്രശസ്തമായ ഹോട്ടലിന്റെ സിമ്മിംഗ് പൂളില്‍ അര്‍ദ്ധരാത്രി സമയത്ത് നീന്തുകയായിരുന്നു ദമ്പതികള്‍. പെട്ടെന്ന് എവിടെനിന്നോ എന്നപോലെ മുതല കുളത്തിനരികിലെത്തുകയും കുളത്തിലേക്ക് ചാടുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

മുതലയെ കണ്ടതും കാമുകന്‍ കാമുകിയെ ഉപേക്ഷിച്ച് സ്വരക്ഷയ്ക്കായി കുളത്തില്‍ നിന്നും അതിവേഗം കരയിലേക്ക് കയറുന്നതും വീഡിയോയില്‍ കാണാം. കുളത്തില്‍ ഒറ്റയ്ക്കായ യുവതിയെ മുതല പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കരയില്‍ നിന്നു കൊണ്ട് യുവാവ് മുതലയെ ഓടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും വീഡിയോയില്‍ കാണാം.

ഭാഗ്യവശാല്‍ യുവതിയെ മുതലയ്ക്ക് ആക്രമിക്കാന്‍ സാധിച്ചില്ല. അതിന് മുന്‍പ് അവര്‍ കരയിലേക്ക് കയറുകയായിരുന്നു. നീന്തല്‍ കുളത്തിനരികിലെ സിസി ടിവി ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഞെട്ടിക്കുന്ന രംഗങ്ങളുള്ളത്. ആറ് അടിയോളം നീളം വരുന്നതാണ് മുതല. ആക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം മുതല എവിടുന്ന് വന്നെന്ന് വ്യക്തമല്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News