Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:42 am

Menu

Published on January 12, 2016 at 1:48 pm

പാമ്പിനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവതിക്ക് കിട്ടിയ എട്ടിന്റെ പണി

crowd-screams-as-chinese-tourist-bitten-on-nose-by-python-she-tried-to-kiss

തായ്‌ലന്റ്:പാമ്പുകള്‍ എന്ന് കേട്ടാല്‍ എല്ലാവര്‍ക്കും തന്നെ പേടിയാണ്. എന്നാല്‍ മൃഗശാലകളില്‍ പാമ്പുകളെ കാണാതെ മടങ്ങുന്നവരും ചുരുക്കം. ഇത്തരത്തില്‍ മൃഗശാലയിലെത്തി മലമ്പാമ്പിനെ കണ്ട് ആവേശം മൂത്ത യുവതിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. ഇഷ്ടം മൂത്ത് പാമ്പിനെ ഒന്ന് ഉമ്മ വയ്ക്കാനാണ് യുവതി ശ്രമിച്ചത്. എന്നാല്‍ പാമ്പിന് അതത്ര പിടിച്ചില്ല. ഉമ്മവയ്ക്കാന്‍ ഒരുങ്ങിയ യുവതിയുടെ മൂക്കിന് ഒരു അസല്‍ കടിയാണ് പാമ്പ് കൊടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. തായ്‌ലന്റിലെ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.ചൈനക്കാരിയായ ജിന്‍ ജിങിനാണ് പാമ്പിന്റെ കടിയേറ്റത്. ഉമ്മവയ്ക്കാന്‍ ഒരുങ്ങിയ ജിന്നിന്റെ മൂക്കില്‍ പെട്ടെന്ന് പാമ്പ് കടിക്കുകയായിരുന്നു. പരുക്ക് പറ്റിയ യുവതിയെ അപ്പോള്‍ തന്നെ ഫുകെറ്റ് ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പായതിനാല്‍ ജിന്‍ ജിങിന്റെ ജീവന് അപകടമൊന്നുമില്ല.

Loading...

Leave a Reply

Your email address will not be published.

More News