Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിംഹത്തെ പോലും വെറുതെ വിടില്ലെന്ന് വെച്ചാൽ എന്താ ചെയ്യുക. ഗുജറാത്തിലെ ഗിർ വനത്തിൽ രണ്ടു ബൈക്കിലായി നാലു യുവാക്കൾ സിംഹങ്ങളെ പിന്തുടരുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതോടൊപ്പം യുവാക്കൾക്കെതിരെ അന്വേഷണം ആരംഭിക്കുന്നതിലേക്ക് വരെ എത്തിയിരിക്കുകയാണ്. വീഡിയോ കണ്ടു നോക്കൂ.
ബൈക്കിൽ കാട്ടിലൂടെ സഞ്ചരിക്കുന്ന ഈ നാല് പേരും കൂടെ ആൺ പെൺ സിംഹങ്ങളെയും ഒപ്പം സിംഹക്കുട്ടികളെയും വരെ പേടിപ്പിച്ചു കൊണ്ട് ഓടിക്കുകയാണ്. ഈ രണ്ടു ബൈക്കുകളിൽ ആയി എത്തിയ നാല് പേർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കുകളിൽ ഒന്നിന്റെ നമ്പർ പ്ലേറ്റ് വിഡിയോയിൽ തെളിഞ്ഞു കാണുന്നുണ്ട് എന്നതിനാൽ അന്വേഷണം എളുപ്പമാകും എന്ന് കരുതാം.
വീഡിയോയുടെ ഉറവിടം കണ്ടെത്തുന്നതിലൂടെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ യുവാക്കളിലേക്ക് എത്താനാകും എന്നതിനാൽ ആ രീതിയിലുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഏഷ്യൻ സിംഹങ്ങളുള്ള ഏക കേന്ദ്രമായ ഗുജറാത്തിലെ ഈ ഗിർ വനത്തിൽ സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
Leave a Reply