Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:31 pm

Menu

Published on November 24, 2016 at 3:53 pm

ഹാംഗ് ഓവേഴ്‌സിന് മാത്രമായി ഒരു റസ്റ്ററന്റ് …..അതിശയിപ്പിക്കുന്ന സൗകര്യങ്ങള്‍

cure-your-hangover-in-the-netherlands-first-hangover-bar

വാഹനഡ്രൈവര്‍മാര്‍ക്ക് സുപരിചിതമായ ഒന്നാകും ബ്രെത്ത് അനലൈസര്‍. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ഉപകരണം. ചെക്കിങ്ങിനിടെ ഊതുമ്പോള്‍ ബീപ് ശബ്ദം കേള്‍ക്കല്ലേ എന്നാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ നെതര്‍ലാന്‍ഡ്‌സിലെ ഈ റെസ്റ്ററിന്റിലെത്തുന്നവര്‍ ആഗ്രഹിക്കുക നേരെ തിരിച്ചാകും. എങ്ങനെയെങ്കിലും ഈ ബീപ് ശബ്ദം ഒന്നുയര്‍ന്നു കേട്ടിരുന്നെങ്കില്‍ എന്നാകും അവര്‍ ആഗ്രഹിക്കുക. കാരണം, ഹാംഗ് ഓവര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തുന്ന ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് മാത്രമെ ഈ റെസ്റ്ററന്റിനുള്ളില്‍ പ്രവേശനം ലഭിക്കൂ.
ലോകത്തിലെ ആദ്യ ഹാംഗ് ഓവര്‍ റസ്റ്ററന്റ് ആണ് നെതര്‍ലാന്‍ഡ്‌സിലേത്. വെള്ളി, ശനി, ഞായര്‍, ദിവസങ്ങളില്‍ മാത്രം തുറക്കുന്ന റെസ്റ്ററന്റില്‍ രസകരമായ കാര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ മാത്രമാണ് പ്രവര്‍ത്തന സമയം. ഹാംഗ് ഓവര്‍ ഉള്ള ഉപഭോക്താക്കള്‍ക്കായി വിവിധ പാക്കേജുകളുമുണ്ടിവിടെ.
ഉള്ളില്‍ കയറുമ്പോള്‍ ആദ്യം കാണുന്നത് വിശാലമായ കിടക്കയാണ്. ഈ കിടക്കയില്‍ കിടന്നുകൊണ്ട് ഇഷ്ടമുള്ള ചലച്ചിത്രങ്ങളോ ടി വി സീരീസോ കാണിക്കാനായി ആവശ്യപ്പെടാം. മറ്റ് ഹാംഗ് ഓവര്‍ മേറ്റ്‌സുമായി സംസാരിച്ചിരിക്കാനും ഇവിടെ സൗകര്യമുണ്ട്. ഇനി ഫിറ്റായതില്‍ കുറ്റബോധം തോന്നുന്നുണ്ടെങ്കില്‍ കെട്ടിറങ്ങാനുള്ള പാനീയങ്ങളും ലഭ്യമാണ്.
വരുന്ന അതിഥികള്‍ക്ക് ആദ്യം തന്നെ ഓരോ ബിയര്‍ സൗജന്യമായി നല്‍കും. പുറംകാഴ്ചകള്‍ ആസ്വദിക്കണമെങ്കില്‍ വിശാലമായ ബാല്‍ക്കണിയില്‍ അതിനും സൗകര്യമുണ്ട്. ഇവിടെ സ്വിമ്മിങ് പൂളും ഉണ്ട്. നെതര്‍ലാന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലാണ് ഈ റെസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. വാരാന്ത്യങ്ങളില്‍ ഹാംഗ് ഓവേഴ്‌സിന്റെ പ്രവാഹമാണ് ഇവിടേക്ക്.

Loading...

Leave a Reply

Your email address will not be published.

More News