Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:06 am

Menu

Published on December 3, 2015 at 3:38 pm

കരിപ്പൂര്‍ വിമാനത്താവളത്തിൽ എം. ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചു

customs-officer-helps-people-jump-queues-musician-reacts

കോഴിക്കോട്:കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി പരാതി. ക്യു തെറ്റിച്ചു ചിലരെ മാത്രം കസ്റ്റംസ് ഓഫിസർ മുന്നിലേക്കു കൊണ്ടു പോയപ്പോൾ വരിയിലുണ്ടായിരുന്ന ജയചന്ദ്രൻ അതിനെ ചോദ്യം ചെയ്തു. അതിൽ പ്രകോപിതനായ ഉദ്യോഗസ്ഥൻ ജയചന്ദ്രനെ അപമാനിക്കുകയായിരുന്നു.താന്‍ സെലിബ്രിറ്റിയാണെങ്കില്‍ തന്റെ കയ്യില്‍ വെച്ചാല്‍ മതിയെന്നും ഇവിടത്തെ കാര്യങ്ങള്‍ ഞാന്‍ തീരുമാനിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ജയചന്ദ്രന്‍ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും മാനേജര്‍ക്കും ജയചന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് ഒരു മ്യൂസിക് ആല്‍ബം റിലീസുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അദ്ദേഹം.

Loading...

Leave a Reply

Your email address will not be published.

More News