Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:51 am

Menu

Published on January 1, 2018 at 12:04 pm

പാര്‍വതിയോടുള്ള കലിപ്പ് പൃഥ്വിരാജ് ചിത്രത്തിനെതിരെയും

cyber-attack-against-parvathy-film

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തീരുന്നില്ല. കേസും അറസ്റ്റും കൊണ്ടൊന്നും വിവാദങ്ങള്‍ കെട്ടടങ്ങില്ലെന്നു തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ക്ക് പുറമെ എതിര്‍പ്പ് പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കെതിരെയും തിരിയുന്നു.

പാര്‍വതിയോടുള്ള കലിപ്പ് ഇപ്പോള്‍ പൃഥ്വിരാജ് ചിത്രത്തോട് തീര്‍ക്കുകയാണ് ഇത്തരക്കാര്‍. പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്ണി ദിനകറിന്റെ പുതിയ ചിത്രമായ ‘മെ സ്റ്റോറി’യിലെ ‘പതുങ്ങി’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയോടും ടീസറിനോടുമാണ് ഇപ്പോള്‍ ഒരു വിഭാഗം രോഷം തീര്‍ക്കുന്നത്.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത മേക്കിങ് വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് അടിച്ചാണ് പുതിയ ആക്രമണം. കൂടുതല്‍ പേരെ ഡിസ്‌ലൈക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചും സഭ്യമല്ലാത്ത കമന്റുകളിട്ടും വീഡിയോക്ക് താഴെ ആക്രമണം ശക്തമാണ്.

 

ഒരു ദിവസം കൊണ്ട് നാലായിരത്തിലേറെ ലൈക്ക് നേടിയ വീഡിയോയ്ക്ക് നാല്‍പ്പതിനായിരത്തോളം ഡിസ്‌ലൈക്കുകളാണുള്ളത്.

കൂടാതെ വീഡിയോയ്ക്ക് താഴെയും പാര്‍വതിക്കെതിരെയുള്ള കമന്റുകളാണ്. ഈ ഡിസ്‌ലൈക്കുകള്‍ ഒന്നും ഈ ചിത്രത്തിനുള്ളതല്ല പാര്‍വതി എന്ന നടിക്കെതിരെയാണെന്ന് വ്യക്തമാക്കിയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. പാര്‍വതി അഭിനയിച്ചതിനാല്‍ ഈ ചിത്രം കാണില്ലെന്നും അതിനാല്‍ പൃഥ്വിരാജിനോട് ക്ഷമ ചോദിച്ചിരിക്കുന്നവരും ഉണ്ട്.

തിരുവനന്തപുരത്ത് നടന്ന ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന ഓപ്പണ്‍ ഫോറത്തിലായിരുന്നു മമ്മൂട്ടിയേയും മമ്മൂട്ടി നായകനായ ചിത്രം കസബയെയും പാര്‍വതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

തുടര്‍ന്ന് ഇതിന്റെ പേരില്‍ പാര്‍വതിക്കെതിരെ വന്‍ ആക്രമണമാണ് നടന്നത്. ഇതിനെ തുടര്‍ന്ന് പാര്‍വതി കൊടുത്ത പരാതിയില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News