Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 11:12 pm

Menu

Published on December 18, 2014 at 10:05 am

വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയവർക്കെതിരെ കേസ്

cyber-cases-registered-for-creating-fake-facebook-profiles

തിരുവനന്തപുരം: ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയവർക്കെതിരെ കേസ്. ഇതുമായി ബന്ധപ്പെട്ട് 362 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സോഷ്യല്‍ സൈറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതോടെ ഇവയുടെ ദുരുപയോഗവും വർദ്ധിക്കുകയാണ്. ഇന്റര്‍നെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ട് 682 കേസുകളും മൊബൈല്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് 1140 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു.രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ഫേസ്ബുക്ക് അടക്കമുള്ള സൈറ്റുകളില്‍ വൻ ആക്രമണമാണ് നടക്കുന്നത്. പലയാളുകളും അശ്ലീല ചിത്രങ്ങളും അപകീര്‍ത്തികരമായ പ്രസ്താവനകളും ഷെയര്‍ ചെയ്യുന്നത് വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ്. ഇതിൽ മിക്ക പ്രൊഫൈലുകളും നിയന്ത്രിക്കുന്നത് വിദേശത്തുനിന്നാണ്. അതിനാൽ പ്രതികളെ പിടികൂടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. സൈബര്‍ കേസുകളില്‍ സംസ്ഥാന പോലീസ് ജാഗ്രതയോടെയാണ് അന്വേഷണം നടത്തിവരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News