Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:26 pm

Menu

Published on October 14, 2014 at 10:04 am

ഹുദ് ഹുദ് ചുഴലിക്കാറ്റ്: മരണം 24 ആയി;പ്രധാനമന്ത്രി ഇന്ന് വിശാഖപട്ടണത്ത്

cyclone-kills-24-in-east-india

വിശാഖപട്ടണം:  ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ വീശിയടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ആന്ധ്രയിൽ 21 പേരും ഒഡീഷയിൽ മൂന്ന് പേരുമാണ് ചുഴലിക്കാറ്റിനെ തുടർന്നുള്ള ശക്തമായ കാറ്റിലും മഴയിലും മരിച്ചത്. 15 പേർ വിശാഖപട്ടണം ജില്ലയിലും അഞ്ചു പേർ വിജയനഗരത്തിലും ഒരാൾ ശ്രീകാകുളത്തുമാണ് മരിച്ചത്. ഹുദ് ഹുദിന്റെ ശക്തി കുറഞ്ഞെങ്കിലും ഛത്തിസ്ഗഡ്, ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.വിശാഖപട്ടണം, ശ്രീകാകുളം,വിജയനഗരം ജില്ലകളിലും ഒഡിഷയുടെ ചില ഭാഗങ്ങളിലും വ്യാപകനാശങ്ങളുണ്ടായി. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നനിലയിലാണ്. പലര്‍ക്കും കിടപ്പാടം നഷ്ടമായി. പോസ്റ്റുകള്‍ പലതും നിലംപൊത്തിയതിനാല്‍ ചുഴലിയടിച്ച ഒട്ടുമിക്ക പ്രദേശങ്ങളും ഇരുട്ടിലായി. ആന്ധ്രയില്‍ 320 ഗ്രാമങ്ങളിലായി 2.48 ലക്ഷം പേരെ കാറ്റ് ബാധിച്ചു. 1,35,262 പേരെ ഒഴിപ്പിച്ചു.ഇവരെ പലയിടത്തായി ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. റോഡുകളിലെങ്ങും മരങ്ങളും മറ്റും വീണ് കിടക്കുകയാണ്. പലയിടങ്ങളിലും കുടിവെള്ളം മുട്ടി. മൊബൈല്‍ ഫോണ്‍ ടവറുകള്‍ ഉള്‍പ്പെടെ വീണ് വാര്‍ത്താവിനിമയ സംവിധാനങ്ങളും താറുമാറായി. ചില പെട്രോള്‍ പമ്പുകള്‍ മാത്രമാണ് തിങ്കളാഴ്ച തുറന്നത്. അതിനാല്‍, ഇവിടെ വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. വിശാഖപട്ടണത്ത് റെയില്‍-വ്യോമഗതാഗതവും തടസ്സപ്പെട്ടു.ആന്ധ്രയിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍െറ നേതൃത്വത്തില്‍ തീവ്രശ്രമങ്ങള്‍ ആരംഭിച്ചു. ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച വിശാഖപട്ടണം സന്ദര്‍ശിക്കും. ഹുദ്ഹുദ് ശാന്തമായെങ്കിലും ഇത് കടുത്ത ന്യൂനമര്‍ദത്തിന് വഴിയൊരുക്കിയതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.പലയിടത്തും കനത്ത മഴയുണ്ടാകും. വിശാഖപട്ടണത്തും മറ്റ് സമീപ തീരദേശങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശനം നടത്തിയേക്കും.

Loading...

Leave a Reply

Your email address will not be published.

More News