Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:42 pm

Menu

Published on December 2, 2016 at 8:41 am

‘നാഡ ‘ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തി;കേരളത്തില്‍ മഴയ്ക്കു സാധ്യത;കനത്ത ജാഗ്രതാ നിർദേശം…!!

cyclone-nada-to-give-rain-in-chennai

പത്തനംതിട്ട: തമിഴ്‌നാട് തീരത്തോട് അടുക്കുന്ന ‘നാഡ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ പുതുചേരി, ചിദംബരം പ്രദേശത്തേക്കു വീശിയടിക്കുമെന്നു മുന്നറിയിപ്പ്. ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയെങ്കിലും ചെന്നൈയ്ക്കും പുതുച്ചേരിയ്ക്കുമിടയില്‍ വേദാരണ്യം ഭാഗത്ത് വെള്ളി രാവിലെയോടെ കരയിലേക്കു കയറുന്ന ന്യൂനമര്‍ദ മേഘങ്ങളുടെ പ്രഭാവം കേരളത്തിലും കര്‍ണാകടയിലും മൂടലിന്റെയും നേരിയ മഴയുടെയും രൂപത്തില്‍ അനുഭവപ്പെടുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. മല്‍സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലേക്ക് കയറണമെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റും അതിശക്തമായ മഴയും വിനാശം വിതയ്ക്കുമെങ്കിലും മങ്ങലേറ്റ തുലാവര്‍ഷ പ്രതീക്ഷകള്‍ക്കു പുതുജീവനേകിയാണ് നാഡയുടെ വരവ്.

cyclone-nada-to-give-rain-in-chennai

സംസ്ഥാനത്തു തുലാമഴയില്‍ 69 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുതുച്ചേരി തീരത്തുനിന്ന് 735 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറിയ ശക്തിയേറിയ ന്യൂനമര്‍ദം 270 കിലോമീറ്റര്‍ കൂടി തീരത്തേക്ക് താണ്ടാന്‍ ബാക്കിയിരിക്കെ ദുര്‍ബലമാകുകയായിരുന്നു.ഇതോടെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കാറ്റിന്‍െറ ശക്തി മണിക്കൂറില്‍ 50 കിലോമീറ്ററായി കുറയാനാണ് സാധ്യത.പുതുച്ചേരിയില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തുള്ള കൂഡല്ലൂരില്‍ ദേശീയ ദുരന്തനിവാരണസേനയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചിട്ടുണ്ട്.

cyclone-nada-to-give-rain-in-chennai

മീന്‍പിടിത്തത്തിനു പോയിട്ടുള്ള മല്‍സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലെത്തണമെന്ന് നിര്‍ദേശം. .ചെന്നൈ, നാഗപട്ടണം,കൂഡല്ലൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു..താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കണം.പുനരധിവാസ കേന്ദ്രങ്ങളും അടിയന്തര സഹായങ്ങളും തയാറാക്കി വയ്ക്കണം.അടിയന്തര സാഹചര്യമുണ്ടായാല്‍ ജനത്തെ മാറ്റിത്താമസിപ്പിക്കുന്നതിനായി സ്‌കൂളുകള്‍ തയാറാക്കിയിട്ടുണ്ട്.വൈദ്യുതി വിതരണത്തിനു തകരാറുണ്ടായാല്‍ എത്രയും വേഗം അതു പുനഃസ്ഥാപിക്കുന്നതിനായി 3000 വൈദ്യുത പോസ്റ്റുകള്‍ തയാറാണ്.

cyclone-nada-to-give-rain-in-chennai

Loading...

Leave a Reply

Your email address will not be published.

More News