Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:11 pm

Menu

Published on October 28, 2014 at 10:23 am

നീലോഫർ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഇന്ത്യൻ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്

cyclone-nilofar-due-to-land-in-gujarat-on-friday-morning

ഹുദ് ഹുദിനു പിന്നാലെ അറബിക്കടലില്‍ രൂപം കൊണ്ട നിലോഫര്‍ വെള്ളിയാഴ്ച രാവിലെയോടെ ഇന്ത്യന്‍ തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗുജറാത്ത്​, ലക്ഷദ്വീപ്​, പാകിസ്താന്‍ തീരങ്ങളിലാണ്​ നിലോഫര്‍ ഏറ്റവും കൂടുതല്‍ ഭീഷണി ഉയർത്താൻ സാധ്യതയുള്ളത്. മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വോഗതയിലായിരിക്കും കാറ്റ് വീശുക. ചു‍ഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തീരജില്ലകളായ സൗരാഷ്ട്രയിലും കച്ചിലും വ്യാ‍ഴാഴ്ച മുതല്‍ ശക്തമായ മ‍ഴയുണ്ടാകും.കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മ‍ത്സ്യത്തൊ‍ഴിലാളികള്‍ക്ക്‌ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്​. നിലോഫര്‍ ചു‍ഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്​ , കര്‍ണാടക സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ ദേശീയ ദുരന്ത നിവാരണ സേന മുന്നറിയിപ്പ്​ നൽകി. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചുക്കൊണ്ടിരിക്കയാണ്.ചുഴലി ശക്തിപ്പെടുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ തുലാവര്‍ഷത്തിനു കരുത്തു കുറയാനാണു സാധ്യത. എങ്കിലും, ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.ആന്ധ്ര ഒഡീഷ തീരങ്ങളില്‍ രണ്ടാഴ്ച മുമ്പ് വീശിയ ഹുദ്​ഹുദ്​ ചു‍ഴലിക്കാറ്റ് വൻനാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News