Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:10 pm

Menu

Published on April 7, 2017 at 9:26 am

നിങ്ങളുടെ നക്ഷത്രഫലം

daily-prediction

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് പകൽ സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം,കാര്യതടസ്സം എന്നിവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഈ കൂറുകാർക്ക് ഇന്ന് പകൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ നേരെയാകും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാനുള്ള സാധ്യതയുണ്ട്. യാത്രകൾക്ക് ഫലം കാണും.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടങ്ങൾ എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ നേരെയാകും.

astro1

ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
പകൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
അലച്ചിൽ, ചിലവ്,കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ കാണുന്നു. സൂര്യാസ്തമന ശേഷം കാര്യങ്ങൾ സാവധാനത്തിൽ ശരിയാകും.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. യാത്രകൾ ഫലവത്താവാം.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. തൊഴിലന്വേഷണങ്ങൾക്ക് ഫലം കാണും.യാത്രകൾ ഫലവത്താവും.

as

ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ പതുക്കെ മെച്ചപ്പെട്ടുവരും.

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
അപകടഭീതി, നഷ്ടം,കാര്യപരാജയം എന്നിവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെട്ടുവരും.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സുഹൃദ്സമാഗമം,കാര്യപരാജയം എന്നിവ കാണുന്നു. ചർച്ചകള്‍ വിജയിക്കും.ആഗ്രഹങ്ങൾ പലതും നടക്കും.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മത്സരവിജയം, ശത്രുക്ഷയം,കാര്യവിജയം എന്നിവ കാണുന്നു. കുറെനാളായുള്ള ആഗ്രഹങ്ങള്‍ പലതും നടക്കും.

Loading...

Leave a Reply

Your email address will not be published.

More News