Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:48 pm

Menu

Published on October 26, 2017 at 10:44 am

ഉയർന്ന ജാതിക്കാരുടെ ബക്കറ്റ് തൊട്ടതിന് ഉത്തർപ്രദേശിൽ ദലിത് സ്ത്രീയെ മർദ്ദിച്ചു കൊന്നു

dalit-woman-killed-for-touching-bucket

ലക്‌നൗ: ജാതിയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ ദളിത് സ്ത്രീക്ക് ദാരുണ അന്ത്യം. എട്ടു മാസം ഗര്‍ഭിണിയായിരുന്ന യുപി ബുലന്ദ്ഷര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ മരിച്ചത്. മേല്ജാതിക്കാരുടെ വീടുകളില്‍ നിന്നും മാലിന്യം എടുക്കുന്ന ജോലി ചെയ്തിരുന്ന ഇവര്‍ മേല്ജാതിക്കാരുടെ ബക്കറ്റ് തൊട്ടതാണ് മര്‍ദിച്ചു കൊലപ്പെടുത്താന്‍ കാരണം.

വീടുകളില്‍ മാലിന്യമെടുക്കാന്‍ എത്തിയതായിരുന്നു സാവിത്രി. നടക്കുന്നതിനിടെ പെട്ടെന്ന് അരികിലൂടെ ഒരു ഓട്ടോറിക്ഷ പോയപ്പോള്‍ മറഞ്ഞുവീഴാതിരിക്കാന്‍ ഒരു പിടിത്തത്തിനായി അടുത്തു കണ്ട ബക്കറ്റില്‍ പിടിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ മേല്‍ജാതിക്കാരുടെ ബക്കറ്റ് ആയിരുന്നു അത്. ഇത് കണ്ട മുന്തിയ ജാതിയില്‍ പെട്ട ഒരാള്‍ ഓടിവന്നു സാവിത്രിയെ ആക്രമിക്കാന്‍ തുടങ്ങി. വയറ്റില്‍ ചവിട്ടലും തല ചുമരില്‍ പല തവണയായി ഇടിപ്പിക്കലും തുടങ്ങി ക്രൂരമായി ഉപദ്രവിച്ചു. ബക്കറ്റ് തൊട്ട് അശുദ്ധമാക്കാന്‍ ശ്രമിച്ചു എന്നും പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദിച്ചത്.

ഗുരുതരമായി മര്‍ദ്ദിക്കപ്പെട്ട ഇവരെ അപ്പോള്‍ തന്നെ ഭര്‍ത്താവ് ദിലീപ് കുമാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ആരും തന്നെ കാര്യമായി നോക്കിയില്ല. പുറമെ ചോരയൊലിക്കുന്നില്ല, മറ്റു പരിക്കുകള്‍ ഇല്ല എന്നും പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സാവിത്രി ഈ 21നു മരണപ്പെടുകയായിരുന്നു. തലയ്ക്കേറ്റ പരിക്കുകളാണ് മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News