Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ: സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ബാബുവിനാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ രണ്ട് പേര്‍ കൂടി നിരീക്ഷണത്തിലാണ്. മണലീച്ചയാണ് ഇവ പരത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന കഴിഞ്ഞാല്‍ ത്വക്കിന്റെ നിറം കറുപ്പായി മാറുന്നതുകൊണ്ടാണ് ഈ രോഗം കരിമ്പനി എന്നറിയപ്പെടുന്നത്.ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പനി,വിളര്‍ച്ച,ഭാരം കുറയല്‍,ദേഹമാസകലും തടിച്ച് പൊട്ടുക,വയറും കരളും ക്രമാതീതമായി വീര്‍ക്കുക എന്നിവയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണകാരണമായേക്കാവുന്ന രോഗമാണിത്. ഡംഡം ഫീവര്‍ എന്നാണ് രോഗത്തിന് ഇംഗ്ലീഷിലെ പേര് കാലാ അസര്‍ എന്നും പേരുണ്ട്.അപൂര്‍വ്വരോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാന ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.കേരളത്തില്‍ ആദ്യമായല്ല കരിമ്പനി കണ്ടെത്തുന്നത്. 2011 ല്‍ കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ ആറ് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഒരാള്‍ രോഗം ബാധിച്ച് മരിയ്ക്കുകയും ചെയ്തിരുന്നു.
Leave a Reply