Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനില: ഫിലിപ്പീന്‍സിലെ മനിലയിലെ തിരക്കുള്ള റോഡില്‍ നിന്ന് ട്രാഫിക്ക് നിയന്ത്രിക്കുക എന്നതു തന്നെ കടുപ്പമേറിയ കാര്യമാണ്.
എന്നാല്‍ ട്രാഫിക്ക് പൊലീസായ റാമിറോ ഹിനോജാസ് എന്ന 51കാരന് വ്യത്യസ്തമായ ഒരു ആശയം തോന്നി. പിന്നീട് മനിലയിലെ റോഡില്‍ കണ്ടത് ട്രാഫിക്ക് നിയന്ത്രിക്കുന്ന സാന്താക്ലോസിനെയാണ്. ഒരു ഹോളിഡേ മൂഡിനായിരുന്നു ഹിനോജാസിന്റെ ഈ പ്രവൃത്തി.
തിരക്കുള്ള ഒരു റോഡില്‍ ക്രിസ്മസ് പാപ്പ ട്രാഫിക് നിയന്ത്രിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. രസകരമായിരിക്കും ആ കാഴ്ച, ഹിനോജാസ് പറയുന്നു.
വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നതിനിടെ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് നൃത്തം ചെയ്ത് കൊണ്ടാണ് റാമിറോ ഹിനോജാസ് ട്രാഫിക് നിയന്ത്രിക്കുന്നത്.
സാന്താക്ലോസിന്റെ ചുവന്ന കുപ്പായമണിഞ്ഞ് നൃത്ത ചുവടുകളിലൂടെയാണ് റാമിറോ വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.
2005 മുതല്‍ മനിലയിലെ ഹൈവേകളിലാണ് റാമിറോയുടെ ജോലി. ജോലിക്ക് കയറി അടുത്ത വര്‍ഷം മുതല്‍ റോഡില്‍ നൃത്തം വെച്ച് വാഹനങ്ങളെ നിയന്ത്രിക്കുന്ന ഈ ട്രാഫിക് പൊലീസുകാരന്‍ യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയാണ്. നൃത്തചുവടുകളിലൂടെ നിര്‍ദേശം നല്‍കുമ്പോള്‍ യാത്രാക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് റാമിറോയുടെ പക്ഷം. നൃത്തം ചെയ്ത് കൊണ്ട് നിയന്ത്രിച്ചാലും റാമിറോയുടെ അശ്രദ്ധ കൊണ്ട് വാഹനപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
തങ്ങള്‍ റാമിറോയുടെ ഈ പ്രവൃത്തി ഏറെ ആസ്വദിക്കുന്നതായാണ് വാഹനയാത്രക്കാരും പറയുന്നത്.
Leave a Reply