Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:32 pm

Menu

Published on August 25, 2016 at 1:11 pm

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം… അപകടകരമായ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

dangerous-symptoms-of-high-blood-pressure

ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനമാണ് രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍. ഹൃദയം ചുരുങ്ങി രക്തം പമ്പ് ചെയ്യപ്പെടുമ്പോള്‍ രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും പല ലക്ഷണങ്ങളും അവഗണിക്കാറാണ് പതിവ്. ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും എന്തിനധികം മരണത്തിലേക്കും വരെ നയിക്കുന്ന അവസ്ഥ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് ഉണ്ടാവും. എന്തൊക്കെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ അസാധാരണമായ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്നു നോക്കാം….

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ടാണ് ആദ്യലക്ഷണം. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവിലെത്തുമ്പോള്‍ ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും.

മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നതും ഇത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്നതിന്റെ ലക്ഷണമാണ്.

ചെവിയിലും കഴുത്തിലും മിടിപ്പ്

ചെവിയിലും കഴുത്തിന്റെ ചില ഭാഗങ്ങളിലും പ്രത്യേക തരത്തില്‍ മിടിപ്പ് അനുഭവപ്പെടുന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.

രക്തചംക്രമണം കുറവ്

രക്തചംക്രമണം കുറവായി തോന്നുന്നതാണ് മറ്റൊരു ലക്ഷണം. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യ സ്ഥിതിയില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും.

തലചുറ്റലും ക്ഷീണവും

തലചുറ്റലും ക്ഷീണവും ഇടയ്ക്കിടയ്ക്ക് തോന്നുകയാണെങ്കില്‍ അതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണ്.

കാഴ്ചയ്ക്ക് മങ്ങല്‍

കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടുന്നതും പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രായമാവാതെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദം അതിന്റെ ഉയര്‍ന്ന ലെവലിലാണ് എന്ന് മനസ്സിലാക്കാം.

തലവേദന

കടുത്ത തലവേദനയാണ് മറ്റൊരു ലക്ഷണം. ഇത് നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്നവര്‍ രണ്ടാമതൊന്ന് കൂടി ആലോചിക്കുന്നത് നല്ലതായിരിക്കും.

കൈകാലുകളില്‍ മരവിപ്പ്

കൈകാലുകളില്‍ മരവിപ്പ് അനുഭവപ്പെടുന്നതും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് തുടര്‍ച്ചായി നില്‍ക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാണെന്ന് മനസ്സിലാക്കാം

Loading...

Leave a Reply

Your email address will not be published.

More News