Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:13 pm

Menu

Published on November 12, 2014 at 1:36 pm

മൈക്രോവേവുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

dangers-of-microwaving-food-in-plastic-containers

തിരക്കേറിയ നഗര ജീവിതത്തിനിടയില്‍ അടുക്കളയിലെ ഉപകരണങ്ങളില്‍ മൈക്രോവേവ് ഓവന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി മാറികഴിഞ്ഞു.മൈക്രോവേവ് ഇപ്പോള്‍ അടുക്കളയിലെ അവിഭാജ്യഘടകമാണെന്നു പറയുന്നതില്‍ തെറ്റില്ല. ബാക്കി വന്ന ഭക്ഷണം ചൂടാക്കി കഴിയ്ക്കാന്‍ മാത്രമല്ല, റെഡി ടു കുക്ക് ഭക്ഷണങ്ങള്‍ ഉണ്ടാക്കാനും കൂടിയുള്ള ഒരു വഴിയാണിത്. എന്നാല്‍ ഭക്ഷണം പാകം ചെയ്യാൻ ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതിൻറെ ദോഷവശങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല.

dangers of microwaving food in plastic containers1

വന്ധ്യത, ഡയബറ്റിസ്, അമിതവണ്ണം, കാന്‍സര്‍ എന്നിവ ബാധിക്കാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ വാദം. ഉപയോഗിക്കാൻ സൗകര്യമുള്ളതാണെങ്കിലും മൈക്രോവേവ് ഓവന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനം തെളിയിക്കുന്നു. മൈക്രോവേവില്‍ നിന്നുള്ള വികിരണങ്ങള്‍ക്ക് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുത്താനുള്ള ശക്തിയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.ഇതിലെ റേഡിയേഷനുകള്‍ ഭക്ഷണത്തിലെ ഓര്‍ഗാനിക് കെമിക്കലുകളെ ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജനുകളാക്കി മാറ്റുന്നു.

dangers of microwaving food in plastic containers3

മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കുകയോ തയ്യാറാക്കുകയോ ചെയ്യുമ്പോള്‍ സാധാരണ പാചകത്തിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ നശിക്കുകയാണ് ചെയ്യുന്നത്. മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ പലപ്പോഴും ചൂടില്‍ ഉരുകി ഭക്ഷണത്തിനൊപ്പം ചേരും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.

dangers of microwaving food in plastic containers4

മൈക്രോവേവില്‍ സ്ഥിരം ഭക്ഷണം പാകം ചെയ്ത് കഴിയ്ക്കുമ്പോള്‍ ഹീമോഗ്ലോബിന്‍ തോത് കുറയുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് വിളർച്ചയ്ക്ക് കാരണമാകുന്നു. മൈക്രോവേവില്‍ നിന്നുള്ള വികിരണങ്ങള്‍ ഹൃദയത്തെ നേരിട്ട് ബാധിക്കുന്നവയും ഹൃദയത്തെ ദോഷമായി ബാധിക്കുകയും ചെയ്യുന്നവയാണ്. ഇത് ഹൃദയമിടിപ്പിന്റെ എണ്ണം പെട്ടെന്ന് കൂട്ടും.

Loading...

Leave a Reply

Your email address will not be published.

More News