Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:43 am

Menu

Published on January 21, 2016 at 1:33 pm

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു

danseuse-and-padma-bhushan-awardee-mrinalini-sarabhai-passes-away

അഹമ്മദാബാദ്: പ്രശസ്ത നർത്തകി മൃണാളിനി സാരാഭായ് (98) അന്തരിച്ചു. അഹമ്മദാബാദിലെ സ്വവസതിയായ ചിദംബരത്തിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയും പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയുടെ മാതാവുമാണ് മൃണാളിനി സാരാഭായ്.പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടിലെ അംഗവും സ്വാതന്ത്യ സമരസേനാനിയുമായ അമ്മു സ്വാമിനാഥന്റെയും അഭിഭാഷകനായ സ്വാമിനാഥന്റെയും മകളായി 1918 മെയ് 11 നാണ് മൃണാളിനി ജനിച്ചത്. ചെന്നൈയിലായിരുന്നു ബാല്യകാലം. പിന്നീട് കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ രവീന്ദ്രനാഥ ടാഗോറിന്റെ കീഴില്‍ പഠിച്ചു.

അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്‌സില്‍ പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍  തിരിച്ചെത്തിയ ശേഷമാണ് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. മീനാക്ഷി സുന്ദരം പിള്ളയായിരുന്നു ഭരതനാട്യത്തിലെ ഗുരു. യാദൃശ്ചികമായി ബാംഗ്ലൂരില്‍വെച്ച് മൃണാളിനിയുടെ നൃത്തം കാണാനിടയായ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് പിന്നീട് ഇവരെ വിവാഹം കഴിച്ചു. വിക്രം സാരാഭായിയുടെ ജന്മനാടായ അഹമദാബാദില്‍ സ്ഥിരതാമസമാക്കിയ മൃണാളിനി, ദര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം ആരംഭിച്ചു.

പദ്മശ്രീ (1965), പദ്മഭൂഷണ്‍(1992) പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം മൃണാളിനിയെ ആദരിച്ചിട്ടുണ്ട്. യു.കെയിലെ നോര്‍വിച്ച് സര്‍വലാശാലയുടെ ഡി.ലിറ്റ്, ഫ്രഞ്ച് ആര്‍ക്കൈവ്‌സ് ഇന്റര്‍നാഷണലെസ് ദെ ലാ ഡാന്‍സെ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, മെക്‌സിക്കന്‍ സര്‍ക്കാരിന്റെ ഗോള്‍ഡ് മെഡല്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2014ല്‍ പ്രവാസി രത്‌ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.സംസ്‌കാരം വൈകിട്ട് അഞ്ചു മണിക്ക് ഗാന്ധിനഗറിലെ പേട്ടാപ്പുര്‍ ഫാം ഹൗസില്‍ നടക്കും.നര്‍ത്തകിയും നടിയുമായ മല്ലികാ സാരാഭായി. കാര്‍ത്തികേയന്‍ സാരാഭായ് എന്നിവര്‍ മക്കളാണ്.

Loading...

Leave a Reply

Your email address will not be published.

More News