Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:09 pm

Menu

Published on January 21, 2017 at 1:55 pm

എല്ലുകളുടെ ആരോഗ്യത്തിന് ഈന്തപ്പഴം

dates-benefits-improving-bone-health

ധാരാളം ഗുണങ്ങള്‍ അവകാശപ്പെടാവുന്ന ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന അന്നജം, മിനറല്‍സ്, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ശരീരത്തിന് ഏറെ അത്യാവശ്യമുളളവയാണ്.

dates-benefits-improving-bone-health1

അനീമിയ, ഹൃദ്രോഗങ്ങള്‍, മലബന്ധം, ശരീരഭാരം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി പല ഉപയോഗങ്ങളും ഉള്ള ഒന്നാണ് ഈന്തപ്പഴം. ഇതിലെ കാത്സ്യവും മറ്റു മിനറല്‍സും എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

ഈന്തപ്പഴത്തില്‍ ധാരാളം അയണ്‍ ഉള്ളതുകൊണ്ടുതന്നെ വിളര്‍ച്ച ഉണ്ടാകുന്നവര്‍ക്ക് ഇത് കഴിക്കാവുന്നതാണ്. ഇതില്‍ ഷുഗര്‍ ധാരാളമുള്ളതിനാല്‍ തന്നെ ക്ഷീണമകറ്റാനും ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.

നാരുകള്‍ ധാരാളമുള്ളതിനാല്‍ ഈന്തപ്പഴം മലബന്ധം അകറ്റാന്‍ ഉത്തമമാണ്. ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തുചെച്ചു കഴിക്കുന്നത് ഇരട്ടിഫലം നല്‍കും. ഈന്തപ്പഴത്തിലെ നാരുകളും മിനറല്‍സും ആന്റി ഓക്‌സിഡന്റും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ഈന്തപ്പഴം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും ചില പഠനങ്ങളില്‍ പറയുന്നു. മാത്രമല്ല ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ക്ക് ചില കാന്‍സറുകളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

എങ്കിലും ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈന്തപ്പഴം അമിതമായി കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നന്നല്ല. ഇതോടൊപ്പം ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവരും ഈന്തപ്പഴം മിതമായി ഉപയോഗിക്കണം.

Loading...

Leave a Reply

Your email address will not be published.

More News