Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അറബ് നാട്ടില്‍ നിന്നും വരുന്ന ഈന്തപ്പഴത്തിന് ഗുണങ്ങൾ ഏറെയാണ്. അഴകിനും ആരോഗ്യത്തിനും ഈ ഇത്തിരിക്കുഞ്ഞന്‍ ഒരുപോലെ മിടുക്കനാണെന്ന് കാര്യം അറിയാമോ? ഈന്തപ്പഴം സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യത്തിലും വഹിക്കുന്ന പങ്ക് എന്തൊക്കെയാണെന്ന് നോക്കാം.
1. ദിവസവും ഈന്തപ്പഴം കഴിക്കുന്നതു വഴി കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം. ഒരു ദിവസം ഒരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍, കണ്ണിന്റെ കാര്യത്തില്‍ പിന്നെ ടെന്‍ഷന്‍ വേണ്ട.
2. ദിവസവും രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിച്ചാല്‍ ശരീരപുഷ്‌ടി ഉണ്ടാകും.
3. പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് വണ്ണം വയ്ക്കുന്നതിനു സഹായിക്കും.
4. ഉദര അര്‍ബുദം തടയുന്നതിനു ഉത്തമ ഉപാധിയാണിത്.
5. ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ഈന്തപ്പഴം നല്ലതാണ്.
6. ദിവസവും ഈന്തപ്പഴം കഴിച്ചാല്‍ രോഗപ്രതിരോധശേഷി കൂടും.
7. ദിവസേന ഈന്തപ്പഴം ശീലമാക്കിയാല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു.
Leave a Reply