Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:53 pm

Menu

Published on December 29, 2014 at 12:57 pm

‘പപ്പാ തിരിച്ചു വരൂ..എനിക്ക് പപ്പയെ വേണം’- പൈലറ്റിന്‍റെ മകളുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

daughter-of-qz8501-pilot-posts-on-social-media-says-papa-come-back

ജക്കാര്‍ത്ത: കാണാതായ എയർ ഏഷ്യ വിമാനത്തിന്റെ പൈലറ്റിന്റെ മകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സന്ദേശം വൈറലാവുന്നു.ഇറിയാന്റോയുടെ ഇളയമകള്‍ ആഞ്ചെലയാണ് അച്ഛന്റെ ഫോട്ടോയ്ക്കൊപ്പം തിരിച്ചുവരാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.’പപ്പാ തിരിച്ചു വരു, എനിക്ക് പപ്പായെ വേണം. എന്‍റെ പപ്പാ എന്‍റെ അടുത്തേക്ക് തിരിച്ചുവരു. പപ്പാ തിരിച്ചു വരു, പപ്പാ ഉറപ്പായും തിരിച്ചു വരണം. എന്നതാണ് പോസ്റ്റ്’.ഇന്തോനേഷ്യയിലെ ഓണ്‍ലൈന്‍ പത്രമായ കോമ്പസ് കോമാണ് ഇറിയാന്റോയുടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ആഞ്ജല മകള്‍ ആഞ്ജലയുടെ ഈ പോസ്റ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.ജീവനക്കാരടക്കം 162 യാത്രക്കാരുമായി ഇന്തോനേഷ്യയിൽ നിന്നും ഇന്നലെ രാവിലെ സിംഗപ്പൂരിലേക്കു പോയ വിമാനമാണ് കാണാതായത്. വിമാനവുമായുള്ള ബന്ധം രാവിലെ 7.30 ഓടെയാണ് നഷ്ടപ്പെടുകയായിരുന്നു. വിമാനത്തിനായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

'Papa come back'

 

Loading...

Leave a Reply

Your email address will not be published.

More News