Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയില്‍ ഇന്ന് ധാരാളം യുവതാരങ്ങളുണ്ട്, അവര്‍ക്കൊക്കെ നല്ല കട്ട ആരാധകരും. എന്നാല്‍ ആരൊക്കെ വന്നാലും താരസിംഹാസനത്തില്‍ മമ്മൂക്കയ്ക്കും ലാലേട്ടനും ഉള്ള സ്ഥാനത്തിന് അധികം ഇളക്കമൊന്നും സംഭവിച്ചിട്ടില്ല. ഇരുവര്‍ക്കുമുള്ള ആരാധകരുടെ എണ്ണത്തിലും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ഈ താര ആരാധനയ്ക്ക് പുതിയ ഉദാഹരണമായി ഒരു കലാസൃഷ്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രകാരനായ ഡാവിഞ്ചി സുരേഷാണ് ഈ സൃഷ്ടിക്ക് പിന്നില്‍. അടുക്കളയിലെ പാത്രങ്ങളും മറ്റും ഉപയോഗിച്ച് ലാലേട്ടന്റെ എക്കാലത്തെയും മാസ് കഥാപാത്രങ്ങളിലൊന്നായ ആടുതോമയെ സൃഷ്ടിച്ചിരിക്കുകയാണ് സുരേഷ്.
വീട്ടിലെ അലുമിനിയം കുടങ്ങള്‍, മൂടികള്‍, പിഞ്ഞാണങ്ങള്‍, കിടയ്ക്ക വിരി എന്നിവ ഉപയോഗിച്ചാണ് സുരേഷ് മീശപിരിച്ച മോഹന്‍ലാലിനെ സൃഷ്ടിച്ചത്. സ്ഥടികം സിനിമയിലെ റെയ്ബാന്‍ ഗ്ലാസ് വച്ച ആടു തോമയെയാണ് സുരേഷ് പുന:സൃഷ്ടിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ കിച്ചണ്‍ ക്രാഫ്റ്റ് എന്നാണ് സുരേഷ് ഇതിന് നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ സംഗതി അവിടംകൊണ്ടും തീര്‍ന്നില്ല. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം മോഹന്‍ലാലിന്റെ ശ്രദ്ധയിലും പെട്ടു. സുഹൃത്തുക്കള്‍ വഴിയാണ് മോഹന്‍ലാല്‍ സുരേഷിനെക്കുറിച്ച് അറിയുന്നത്.
തനിക്ക് അയച്ചുകിട്ടിയ ചിത്രം കണ്ട ലാലേട്ടന്‍ സുരേഷിനെ അഭിനന്ദിക്കാനും മറന്നില്ല.
Leave a Reply