Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്നലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ധീരതക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനായ സൈനികന്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. കേണല്‍ മുനീന്ദ്ര നാഥ് റായി(39) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ്ങ് ഓഫീസറായ മുനീന്ദർ കൊല്ലപ്പെട്ടത്.ഏറ്റുമുട്ടലില്‍ സഞ്ജീവ് കുമാര്‍ എന്ന മറ്റൊരു സൈനികനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.മിന്‍ദോര ഗ്രാമത്തിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സൈനികര്‍ പ്രദേശത്ത് എത്തുകയായിരുന്നു. പത്തില്‍ താഴെയുള്ള സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അംഗങ്ങളുമായി സ്ഥലത്തത്തെിയ കേണല്‍ മുനീന്ദ്ര നാഥ് പ്രദേശവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കവെ ഒളിഞ്ഞിരുന്ന തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. കേണലിനെ പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശിയായ കേണല്‍ റായി 42 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിംഗ് ഓഫീസറാണ്. ഇന്നലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ യുദ്ധ സേവാ മെഡല്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഏറ്റുമുട്ടലില്‍ ഒരു വിദേശ തീവ്രവാദിയെ വധിച്ചതിനാണ് പുരസ്‌കാരം നല്‍കിയത്. ഒരു യുദ്ധത്തിലോ ഏറ്റുമുട്ടലിലോ നല്‍കിയ സേവനത്തിനായി നല്‍കുന്നതാണ് യുദ്ധ സേവാ പുരസ്‌കാരം.
Leave a Reply