Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 11, 2023 12:31 am

Menu

Published on January 12, 2018 at 2:32 pm

ജനിച്ച ആഴ്‌ച പറയും നിങ്ങളുടെ സ്വഭാവം….!!!

day-birth-say

ഭാവി കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി അറിയാൻ എല്ലാവർക്കും ഉത്സാഹമാണ്. ജ്യോതിഷ ശാസ്ത്രമനുസരിച്ച് ഒരാളുടെ ഭാവി നിർണ്ണയിക്കുന്ന ഘടകങ്ങളാണ് ജനന തിയ്യതിയും മാസവും സമയവുമെല്ലാം. എന്നാൽ ജനിച്ച ദിവസവും നമ്മുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജീവിതത്തിലുണ്ടാകുന്ന എല്ലാ വിജയങ്ങൾക്കും ജനിച്ച ദിവസവുമായി ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ജനിച്ച ആഴ്ച നോക്കി ഭാവി എങ്ങനെയായിരിക്കുമെന്ന് അറിയാം….

ഞായർ
പൊതുവെ ഏതുകാര്യത്തിനും ശുഭദിനമാണ് ഞായറാഴ്ച. ഈ ദിവസം ജനിച്ചവർ വളരെ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവരും പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരും വികാരഭരിതരുമായിരിക്കും. ഒരു കാര്യം തീരുമാനിച്ചുറച്ച് മുന്നിട്ടിറങ്ങിയാൽ ഇവർ അതിൽ ഉറപ്പായും വിജയം കാണും. ഇവർക്ക് ബന്ധുക്കളുടേയും സ്വജനങ്ങളുടേയും കാര്യത്തില്‍ പ്രത്യേക സ്നേഹവും താത്പര്യവും ഉണ്ടായിരിക്കും. തങ്ങളുടെ വാക്കിന്‌ മറ്റെന്തിനേക്കാളും വില കൽപ്പിക്കുന്നവരായിരിക്കും ഇക്കൂട്ടർ.

തിങ്കൾ
പൊതുവെ അലസന്‍മാരും മടിയന്‍മാരുമായിരിക്കും ഈ ദിവസം ജനിച്ചവർ. എന്നാൽ നേതൃപാടനം നല്ലതു പോലെ ഉണ്ടാവുകയും ചെയ്യും. സുഖലോലുപരായ ഇത്തരക്കാര്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവരും തമാശ ഇഷ്ടപ്പെടുന്നവരുമായിരിക്കും. ഈ ദിവസം ജനിച്ചവർ ജീവിതത്തിൽ സാവധാനം മാത്രമേ ഉന്നതിയിലെത്തുകയുള്ളു.ആദ്യം സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ചെയ്യുന്ന തൊഴിലിൽ നല്ല ലാഭം കൈവരിക്കും.

ചൊവ്വ
ഈ ദിവസം ജനിച്ചവർക്ക് ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. ജീവിതത്തില്‍ ഉന്നതിയും സമ്പത്തും ഭാഗ്യകാലങ്ങളും ഇവർക്കുണ്ടാകും. പതിനെട്ടു വയസ്സു മുതല്‍ ഒമ്പതു വര്‍ഷത്തിലൊരിക്കല്‍ ഇവരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും. തനിയ്ക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇവർക്ക് നന്നായി സാധിക്കും.കർശനസ്വഭാവക്കാരായിരിക്കും ഇക്കൂട്ടർ.

ബുധൻ
സൂക്ഷ്‌മ ബുദ്ധിക്ക്‌ ഉടമകളാണ് ബുധനാഴ്ച ജനിച്ച ആളുകൾ. ഇവർ ഏതുകാര്യത്തിലും വിജയം കൈവരിക്കും. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അതിന് പരിഹാരം കാണാൻ ഇവർക്ക് സാധിക്കും. നല്ല വാക്ചാതുര്യത്തോടെ സംസാരിച്ച്‌ കാര്യം നേടാനുള്ള സാമർഥ്യം ഇവർക്കുണ്ടായിരിക്കും.ഇവർ ഏതു പദവിയിലായാലും ഉന്നതിയിലെത്തും. എഞ്ചിനീയര്‍, ജഡ്‌ജിമാര്‍,ഡോക്ടർ എന്നീ പദവികൾ അലങ്കരിക്കുന്ന മിക്കയാളുകളും ബുധനാഴ്ച ജനിച്ചവരായിരിക്കും.

വ്യാഴം
ജീവിതത്തിൽ ഏറെ സന്തോഷവാന്മാരായിരിക്കും വ്യാഴാഴ്ച ജനിച്ചവർ. ഇവർക്ക് കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാനുള്ള കഴിവുണ്ടായിരിക്കും. മറ്റുള്ളവര്‍ വിശ്വാസവഞ്ചന കാട്ടിയാലും അവരോട്‌ ശാന്തവും സ്‌നേഹപൂര്‍വ്വവുമുള്ള സമീപനമായിരിക്കും ഇവർക്ക്. ക്ഷമാശീലരായ ഇവർ ആവശ്യസമയത്ത് സുഹൃത്തുക്കൾക്ക് സഹായവും സാന്ത്വനവും നല്‍കുന്നവരായിരിക്കും. പിടിവാശിക്കാരായിരിക്കും ഇവർ.ഏത് കാര്യത്തേയും സന്തോഷത്തോടെയും പുഞ്ചിരിയോടെയും നേരിടാന്‍ ഇവർക്ക് സാധിക്കും.

വെള്ളി
വെള്ളിയാഴ്ച ജനിച്ചവർ കലാകാരന്മാരായിരിക്കും. എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് ഇവരുടെ ആഗ്രഹം. ഈ ദിവസം ജനിച്ച പുരുഷന്മാർക്ക് സ്ത്രീകളെ പെട്ടെന്ന്‌ ആകർഷിക്കാൻ പ്രത്യേക കഴിവായിരിക്കും. വളരെ ശ്രദ്ധിച്ചു മാത്രം സൗഹൃദങ്ങളിൽ ഏർപ്പെടാറുള്ള ഇവർ കൂടുതലും തത്വപരമായേ സംസാരിക്കുകയുള്ളു.ഏത്‌ ദുര്‍ഘടാവസ്‌ഥയിലും പറഞ്ഞവാക്ക്‌ പിൻവലിക്കാൻ ഇവർ തയ്യാറാകില്ല.

ശനി
ചുറുചുറുക്ക് ശനിയാഴ്ച ജനിച്ചവരുടെ കൂടപ്പിറപ്പായിരിക്കും. എപ്പോഴും പ്രസന്നമായ മുഖത്തിനുടമകളാണിവർ. സ്‌നേഹിച്ചാല്‍ അങ്ങേയറ്റം വരെ സ്‌നേഹം ഇവർ തിരിച്ചുനൽകും. അനാവശ്യമായ വിശ്രമവും അലസതയും ഇവരെ അലട്ടുകയില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരും ഗുരുക്കളെ ദൈവതുല്യം കാണുന്നവരുമാണ് ഈ ദിവസം ജനിച്ചവർ. രാഷ്ട്രീയത്തിൽ ഇവർക്ക് നല്ല ഭാവി ഉണ്ടാകും. സംസാരിച്ച് മറ്റുള്ളവരെ പാട്ടിലാക്കാന്‍ ഇവർക്ക് എളുപ്പം സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News