Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 7:02 pm

Menu

Published on December 20, 2014 at 1:15 pm

ജനിച്ച ദിവസം നോക്കി സ്വഭാവം പ്രവചിക്കാം!

day-of-birth-predicts-character

എല്ലാവരും അവരുടെ ഭാവിയെ കുറിച്ച് അറിയണമെന്ന് താത്പര്യമുള്ളവരായിരിക്കും. അതിനായി പലയാളുകളും ജ്യോതിഷൻറെ അടുത്ത് പോകാറുമുണ്ട്. ജനിച്ച മാസവും തിയ്യതിയുമൊക്കെ നോക്കി നിങ്ങളുടെ ഫലം പറയാൻ കഴിയുന്നത് പോലെ ജനിച്ച ദിവസം നോക്കി നിങ്ങളുടെ സ്വഭാവവും പ്രവചിക്കാനാകും. ആഴ്ചയിലെ ഏഴ് ദിവസത്തിനും അതിൻറേതായ ചില പ്രത്യേകതകളുണ്ട്. നിങ്ങൾ ജനിച്ച ഓരോ ദിവസവും നിങ്ങളുടെ സ്വഭാവത്തിൻറെയും ഭാവിയുടെയും സൂചകങ്ങളാണ്.
ഞായറാഴ്ച ജനിച്ചാൽ
ഞായറാഴ്ച ജനിക്കുന്നവൻ ചതുരശ്രരൂപമായ ശരീരമുള്ളവനും , ആത്മജ്ഞാനിയായും,ബുദ്ധിയുള്ളവനും, ധനവാനുമായിരിക്കും. കൂടാതെ ഇവർ ഇഷ്ടമുള്ള ഭാര്യയോടു കൂടിയവനായിരിക്കും.
തിങ്കളാഴ്ച ജനിച്ചാൽ
പ്രസാദവും കോമളവുമായ ശരീരവുമുള്ളവരാണ്‌ തിങ്കളാഴ്ച ജനിച്ചവർ.ഇവർ മിതമായി മാത്രമേ സംസാരിക്കുകയുള്ളൂ.ഇവർ അന്യർക്ക് നയനസുഖം നൽകുന്നവരായിരിക്കും.
ചൊവ്വാഴ്ച ജനിച്ചാൽ
ചൊവ്വാഴ്ച ഈ ഗ്രഹത്തിന്റെ ബലം കൂടുതലായിരിക്കുന്നതിനാൽ ഈ ദിവസം ജനിച്ചിട്ടുള്ളവര്‍ ക്രൂരന്മാരായി തീര്‍ന്നേക്കാം. ഇവർ സാഹസികരും, ബന്ധു ജനങ്ങളുമായി ശത്രുതയുണ്ടാക്കുന്നവരുമായിരിക്കും. ഇത്തരക്കാര്‍ക്ക് കോപത്തില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ ദിവസങ്ങൾ കുറവായിരിക്കും.
ബുധനാഴ്ച ജനിച്ചാൽ
ബുധൻ അറിവിൻറെ ഗ്രഹമായതിനാൽ ഈ ദിവസം ജനിക്കുന്നവർ ബുദ്ധിമാന്മാരും , പല അര്‍ഥങ്ങളുള്ള വാക്കുകള്‍ സംസാരിക്കുന്നവരും , സുന്ദരനും, സ്വാതന്ത്ര്യവും ശാസ്ത്രാര്‍ഥജ്ഞാനവും ദേവബ്രാഹ്മണഭക്തിയുമുള്ളവനും, അന്യകാര്യങ്ങളില്‍ തല്‍പരനുമായിരിക്കും.
വ്യാഴാഴ്ച ജനിച്ചാൽ
ഈ ദിവസം ജനിക്കുന്നവർ കുലശ്രേഷ്ഠനായും കുടുംബിയായും യശസ്സും പുണ്യവും പ്രഭുത്വവുമുള്ളവനുമായിരിക്കും. കൂടാതെ ഇവർ സ്വഭാവ ഗുണമുള്ളവനുമായിരിക്കും.
വെള്ളിയാഴ്ച ജനിച്ചാൽ
ശുക്രന്റെ ദിനമാണ് വെള്ളിയാഴ്ച. അതിനാൽ ഈ ദിനം ജനിച്ചവര്‍ സര്‍വ്വവിധ സുഖങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരാണ്. കൃഷിസ്ഥലങ്ങളും സമ്പത്തും ഇവർക്കുണ്ടാകും. സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളവനും ശ്രീമാനും സൗന്ദര്യമുള്ളവരുമായിരിക്കും.
ശനിയാഴ്ച ജനിച്ചാൽ
ശനി ഗ്രഹം അത്ര നല്ല ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമല്ല.അതിനാൽ തന്നെ ഈ ദിനത്തില്‍ ജനിക്കുന്നവര്‍ ക്ഷുദ്രകര്‍മങ്ങള്‍ ചെയ്യുക മടിയനായും ദരിദ്രനായും ഭ്രാന്തചിത്തനായും വര്‍ണസങ്കുരം, പരാന്നഭോജി, ചടച്ച ശരീര, വാതരോഗം ഉള്ളവനായും കാണപ്പെടുന്നു. എങ്കിലും രാത്രി ജനിച്ചവര്‍ക്ക് ഈ ഫലങ്ങള്‍ മുഴുവനും ഉണ്ടാവുകയില്ല .

Loading...

Leave a Reply

Your email address will not be published.

More News