Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് കളക്ടര്‍ക്കെതിരെ ആരോപണവുമായി ഡി. സി. സി. പ്രസിഡന്റ് കെ.സി. അബു രംഗത്ത്.കളക്ടര്‍ ഫേസ്ബുക്കിലൂടെ ഷൈന്‍ ചെയ്യുന്നുവെന്നും താന്‍ ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കുന്നില്ലെന്നും കളക്ടറെ ഉടനെ മാറ്റണമെന്നും കോഴിക്കോട് കെ.സി. അബു ആവശ്യപ്പെട്ടു.
വിമര്‍ശനത്തെത്തുടർന്ന് അബുവിന്റെ നേതാക്കള്‍ തന്നെ പ്രതികരിച്ചു. എം.കെ. രാഘവന്‍ എം.പി യും വി.ടി. ബാലറാം എം.എല്‍.എ യും ഫേസ്ബുക്കിലൂടെ തന്നെ അബുവിന് മറുപടി നല്‍കി. തനിക്ക് വേണ്ടി അഭിപ്രായം പറയാന്‍ താന്‍ ആരെയും എല്പ്പിചിട്ടില്ലെന്നും കോഴിക്കോടിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു താന്‍ കളക്ടറെ നിരന്തരം ബന്ധപ്പെടാരുണ്ടെന്നും മനസ്സിലുള്ള ആശയങ്ങളും പദ്ധതികളും പങ്കുവേക്കരുണ്ടെന്നും എം.കെ. രാഘവന്‍ എം.പി പറഞ്ഞു. അത്തരമൊരു വ്യക്തിയെ കുറിച്ച് മോശമായി പറയേണ്ട കാര്യം തനിക്കില്ലെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ മുന്നോട്ടു പോകുമെന്നും എം.കെ. രാഘവന്‍ എം.പി വ്യക്തമാക്കി.
കാലത്തിനു മുന്‍പേ നടക്കെണ്ടവരാണ് പോതുപ്രവര്ത്തകരെന്നും അതിനു കഴിയുന്നില്ലെങ്കിലും സാരമില്ല, ഒരുപാട് പിറകിലാവാതിരിക്കണമെന്നും വി.ടി. ബാലറാം ഫേസ് ബുക്കിലൂടെ തന്നെ വ്യക്തമാക്കി. ഇടനിലക്കാരില്ലാതെ സദാരണക്കാരുമായി ആശയ വിനിമയം നടത്താനുള്ള ഏത് മാധ്യമവും ഏത് സാങ്കേതികവിദ്യയും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സമരായുധമായാണ് മാറ്റേണ്ടത്.
കളക്ടറെ മാറ്റണമെന്ന അബുവിന്റെ ആവശ്യം സൈബര്‍ ലോകം അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ കൈകാര്യം ചെയ്തു. ശക്തമായ മറുപടിയാണ് അബുവിന് മാധ്യമങ്ങളിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഏറ്റവും ശ്രദ്ദേയം കോഴിക്കോട് കളക്ടറുടെ മറുപടി തന്നെ. തന്റെ ഫേസ് ബുക്ക് പേജില്‍ അദ്ദേഹം എഴുതി “പടച്ചോനേ…. എന്നിറ്റും ഞമ്മള് ഫോണ്‍ എടുക്കൂല്ലാന്നും, തിരിച്ച് ബിളിക്കൂല്ലാന്നും ഞമ്മടെ കെട്ട്യോളും കുട്ട്യോളും പറഞിക്കണ്.. “
ഫേസ് ബുക്കില്‍ വന്ന ഒരു മറുപടിയാണ് താഴെ . ഇത് ഒരു വ്യക്തി നല്‍കിയ മറുപടി ആണെങ്കിലും സത്യത്തില്‍ കോഴിക്കോട് ജനതയുടെ മൊത്തത്തിലുള്ള മറുപടി തന്നെയാണ്.
“മോനെ അബൂ……..കലക്ടര് സാര്ക്ക് ചിലപ്പോള് ഫോണ് എടുക്കാന് പറ്റിയെന്നു വരില്ല..കാരണം അദ്ദേഹം തന്നെ പോലെയുള്ള പീരാ രാഷ്ട്രീയക്കാരെ പോലെ ചുമ്മാ വീട്ടിലിരിപ്പല്ല….. ജനങ്ങള്ക്ക് വേണ്ടി രാപ്പകല് കഷ്ടപ്പെടുന്ന ഒരു ജനസേവകനാണ്….”
Leave a Reply