Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:07 am

Menu

Published on August 27, 2014 at 3:37 pm

മരിച്ചെന്ന് കരുതിയ എ.എ.പി നേതാവിനെ ബാംഗ്ലൂരില്‍ ജീവനോടെ കണ്ടെത്തി

dead-aap-member-and-rti-activist-seen-in-bangalore

ബംഗ്ലൂർ :മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച ആം ആദ്മി പ്രവര്‍ത്തകനെ ബാംഗ്ലൂരില്‍ ജീവനോടെ കണ്ടെത്തി. എ എ പി നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ ചന്ദന്‍ ശര്‍മയെ ആണ് ബാംഗ്ലൂരില്‍ ജീവനോടെ കണ്ടെത്തിയത്. നോയിഡ പോലീസാണ് ഇയാള്‍ ബാഗ്ലൂരിലുണ്ട് എന്ന വിവരം പുറത്ത് വിട്ടത്.നേപ്പാള്‍ അതിര്‍ത്തിയില്‍ തന്റെ കാമുകിയ്ക്കൊപ്പം സുഖമായി കഴിഞ്ഞു വരികയായിരുന്നു ഇയാള്‍.മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഗേറ്റര്‍ നോയിഡയില്‍ ചന്ദ്രമോഹന്റെ കാറിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രമോഹന്റേതാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ സംഭവത്തിന് ശേഷം ചന്ദ്രമോഹനെ നേപ്പാളില്‍ കണ്ടുവെന്ന ചിലരുടെ മൊഴികള്‍ പോലീസില്‍ സംശയം ജനിപ്പിച്ചു. മാത്രമല്ല, ചന്ദ്രമോഹന് മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യയും പോലീസിനെ അറിയിച്ചു. ഇതോടെ ചന്ദ്രമോഹനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്.നേപ്പാളിലും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും കര്‍ണാടകയിലും അന്വേഷണത്തിനായി സംഘങ്ങളെ അയച്ചു. കൂടാതെ ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാക്കി. ഇതിനിടയില്‍ ബാംഗ്ലൂരില്‍ വെച്ച് ചന്ദ്രമോഹനെ പോലീസ് പിടികൂടി. 38കാരനായ ചന്ദ്രമോഹനെ പോലീസ് അറസ്റ്റുചെയ്തു.ചന്ദ്രമോഹന്റെ കാറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണിപ്പോള്‍ പോലീസ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33