Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍:തൃപ്പൂണിത്തുറ എന്‍ എസ് എസ് കോളജിലെ ടോയ്‌ലറ്റിനുള്ളില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് കോളജിലത്തെിയ വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടത്. സ്‌കൂളും കേളേജും സ്ഥിതി ചെയ്യുന്ന എന്‍എസ്എസ് ക്യാമ്പസിലെ ടോയ്‌ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് സമീപം കത്തിക്കരിഞ്ഞ പാഠപുസ്തകളുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.എന്‍എസ്എസ് കേളേജിനു സമീപത്തെ പാരലല്‍ കോളേജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി ദിവ്യയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Leave a Reply