Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 12, 2026 10:03 am

Menu

Published on July 26, 2014 at 11:32 am

മകൻറേതാണെന്ന ധാരണയില്‍ വീട്ടുകാർ മൃതദേഹം സംസ്കരിച്ച് അൽപസമയത്തിനു ശേഷം മരിച്ചെന്നു കരുതിയ മകൻ തിരിച്ചു വന്നു

dead-boy-comes-alive-on-birthday

ഹൈദരാബാദ് : തങ്ങളുടെ  മകൻറേതാണെന്ന ധാരണയില്‍ വീട്ടുകാർ മൃതദേഹം സംസ്കരിച്ച്  അൽപസമയത്തിനു ശേഷം മരിച്ചെന്നു കരുതിയ മകൻ പിറന്നാൾ ദിനം തിരിച്ചു വന്നു . തെലങ്കാനയിലെ മേദക്കില്‍ ഇന്നലെ സ്‌കൂള്‍ബസില്‍ തീവണ്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ്‌ സംഭവം  നടന്നത്. സ്‌കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് മരിച്ച 14 കുട്ടികളില്‍ തങ്ങളുടെ മകന്‍ ദര്‍ശന്‍  ഉണ്ടായിരുന്നുവെന്നത് ഹൈദരാബാദ് സ്വദേശികളായ സ്വാമി ഗൗഡിനും കുടംബത്തിനും  അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് ദർശൻറെ  ജന്മദിനം കൂടിയായിരുന്നു.  അപകട വിവരം അറിഞ്ഞതോടെ കുട്ടിയുടെ അച്ഛൻ ആശുപത്രികളിലെല്ലാം കുട്ടിയെ തിരഞ്ഞു നടന്നു. അവസാനം മുഖം വികൃതമായ ഒരു മൃതദേഹം തങ്ങളുടെ മകൻറേതാണെന്ന് കരുതി ഇവർ സംസ്കരിച്ചു. പിന്നീട് അൽപസമയം കഴിഞ്ഞപ്പോഴാണ് തങ്ങളുടെ മകൻ ദർശൻ പരിക്കുകളുമായി ആശുപത്രിയിലുണ്ടെന്ന  ആ സന്തോഷ വാർത്ത വീട്ടുകാരെ തേടിയെത്തിയത്. ഗൗഡ സംസ്കരിച്ച മൃതദേഹം തങ്ങളുടെ മകൻറേതാണെന്ന് അവകാശപ്പെട്ട് മറ്റൊരു ദമ്പതികൾ എത്തിയിട്ടുണ്ട്. ഇവർക്ക് മകനെ കൂടാതെ മകളും അപകടത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു തെലങ്കാനയിലെ മേദക് ജില്ലയില്‍  നാൽപതോളം വിദ്യാർഥികളുണ്ടായിരുന്ന  ബസ്സ്‌ ആളില്ലാ ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയുമായി കൂട്ടിയിടിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News