Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:23 pm

Menu

Published on December 17, 2014 at 4:11 pm

മെഡിക്കല്‍ ഷോപ്പില്‍ നിന്ന്‌ വാങ്ങിയ ഹോര്‍ലിക്‌സ് പാക്കറ്റില്‍ ചത്ത തവള

dead-frog-found-in-mothers-horlicks

പേരാവൂര്‍: സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ നിന്ന്‌ വാങ്ങിയ ഹോർലിക്സ് പായ്ക്കറ്റിൽ ചത്ത തവളയെ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ കേളകത്തെ ഒരു സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ നിന്ന്‌ അമ്പായത്തോട്‌ സ്വദേശിയായ കൂടത്തില്‍ ബാബു വാങ്ങിയ ഹോര്‍ലിക്‌സ് പാക്കറ്റിലാണ്‌ ചത്ത തവളയെ കണ്ടത്. ഗര്‍ഭണിയായ മകള്‍ക്ക്‌ കഴിക്കാനായാണ് ബാബു മെഡിക്കൽ ഷോപ്പിൽ നിന്നും മതേഴ്‌സ് ഹോര്‍ലിക്‌സ്‌ വാങ്ങിയത്.നവംബർ 8 നാണ് സംഭവം നടന്നത്. ഹോര്‍ലിക്‌സ് ഉപയോഗിച്ച്‌ പകുതി ആയപ്പോഴാണ്‌ ഹോർലിക്സ് പായ്ക്കറ്റിൽ ചത്ത്‌ ഉണങ്ങിയ നിലയില്‍ തവളയെ കണ്ടത്. 500 ഗ്രാമിന്‌ 375 രൂപയായിരുന്നു ഈ ഹോർലിക്സിൻറെ വില. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ്‌ അധികൃതരെ വിവരം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News