Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:56 pm

Menu

Published on December 26, 2014 at 10:12 am

ശവസംസ്കാരം നടത്താനൊരുങ്ങവേ മുത്തച്ഛന്‍ ചിതയില്‍ നിന്നും എഴുന്നേറ്റ് വന്നു

dead-grandfather-comes-back-to-life-in-india

ജയ്പൂര്‍: മരിച്ചെന്നു കരുതി ബന്ധുക്കള്‍ ശവസംസ്‌കാരം നടത്താനൊരുങ്ങുവെ മുത്തച്ഛന്‍ ചിതയില്‍ നിന്നും എഴുന്നേറ്റുവന്നു.രാജസ്ഥാനിലെ ഭില്‍വാഡയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ദീപക് സിംഗ് എന്ന 72 കാരനാണ് മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് വന്നത്. പതിവുപോലെ കാലികളെ പരിചരിക്കാന്‍ പോയ ദീപക് സിംഗ് പെട്ടെന്ന് വഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സഹായത്തിനായി കൊച്ചുമകന്‍ ബന്ധ നാല്‍വ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ദീപക് സിംഗിന് ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. അവർ പരിശോധിച്ചപ്പോൾ ജീവൻ നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ദീപക് സിംഗിനെ ചിതയിലേക്ക് മാറ്റി. മക്കളെല്ലാവരും കരഞ്ഞുകൊണ്ടിരിക്കുമ്പോൾ മുത്തച്ഛന്റെ കണ്ണുകളനങ്ങിയതായി കൊച്ചുമകന് തോന്നി. പിന്നീട് സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ണുകള്‍ മുഴുവന്‍ തുറന്ന് മുത്തച്ഛന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതായി കണ്ടു. ഉടൻ തന്നെ എല്ലാവരും ചേർന്ന് അദ്ദേഹത്തെ ചിതയിൽ നിന്നും മാറ്റി. ഇപ്പോൾ മുത്തച്ഛന്‍റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കൊച്ചുമകനും കുടുംബാംഗങ്ങളും.

OAP Wakes Up On Funeral Pyre

OAP Wakes Up On Funeral Pyre

OAP Wakes Up On Funeral Pyre

Loading...

Leave a Reply

Your email address will not be published.

More News