Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി ക്യാന്‍റീനില്‍ നിന്ന് നല്‍കിയ ഗ്രീന്‍പീസ് കറിയില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തി. ക്യാന്‍റീന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പൂട്ടിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകന് വേണ്ടി ആര്യനാട് കൈതങ്ങരവീട്ടില്‍ വി.ഓമന വാങ്ങിയ ഭക്ഷണപ്പൊതിയിലെ കറിയിലാണ് ചത്ത അണലിക്കുഞ്ഞിനെ കണ്ടത്. ഇവര്‍ മകന് വേണ്ടി അപ്പവും ഗ്രീന്‍പീസ് കറിയുമാണ് വാങ്ങിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ക്യാന്‍റീന്‍ നടത്തുന്നത്. വൃത്തിയില്ലാത്തതിന്റെ പേരില്‍ ആറ് മാസം മുമ്പ് ഈ ക്യാന്‍റീന്‍ ഭക്ഷ്യസുരക്ഷാ വിഭാഗക്കാര്‍ പൂട്ടിച്ചിരുന്നു. ഇതിന്‌ശേഷം രണ്ട് മാസം മുമ്പാണ് ക്യാന്‍റീന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചത്.
Leave a Reply