Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:25 am

Menu

Published on June 22, 2017 at 3:36 pm

ഇതൊക്കെ കൊണ്ടാണ് മീന്‍ മാസങ്ങളോളം കേടുകൂടാതിരിക്കുന്നത്; കഴിക്കുന്നത് വിഷം

deadly-chemicals-used-to-keep-fish-fresh

തൊടുപുഴ: കടല്‍ പ്രദേശമില്ലാത്ത ഇടുക്കി ജില്ലയില്‍ ദിവസങ്ങളോളം മീനുകള്‍ കേടാകാതിരിക്കുന്നതും മത്സ്യത്തില്‍ ഈച്ചകളും മറ്റും പൊതിയാത്തതിനും പിന്നിലെ രഹസ്യം അജ്ഞാതമാണ്. മറ്റു ജില്ലകളില്‍നിന്നെത്തുന്ന മത്സ്യങ്ങളാണ് ഇടുക്കി ജില്ലയില്‍ വിറ്റഴിക്കപ്പെടുന്നവയിലേറെയും.

എന്നാല്‍ ഈ മത്സ്യം കഴിച്ച പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതു സംബന്ധിച്ചു വ്യാപക പരാതികളും ഏറെയാണ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ തൊടുപുഴയ്ക്കു സമീപം ഇളംദേശത്തു ബൈക്കില്‍ വില്‍പനയ്ക്ക് എത്തിച്ച മത്സ്യം വാങ്ങി കഴിച്ച യുവാവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മീന്‍ കഴിച്ചു മൂന്നുദിവസം കഴിഞ്ഞിട്ടും ഇയാള്‍ പൂര്‍ണ ആരോഗ്യനില വീണ്ടെടുത്തില്ല.

അടിമാലി ഇരുമ്പുപാലത്തു രാസവസ്തു ചേര്‍ത്ത മത്സ്യം കഴിച്ച ആറുപേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവം ഇതിനു തൊട്ടുമുന്‍പായിരുന്നു. 2015 ഫെബ്രുവരിയില്‍ തൊടുപുഴ നഗരത്തിലെ ഒരു കടയില്‍നിന്നു വാങ്ങിയ മത്സ്യം കറിവച്ചപ്പോള്‍ മീന്‍ചട്ടിയില്‍നിന്നു നുരയും പതയും തിളച്ചുതൂവിയിരുന്നു. കറി പാകമായപ്പോഴാകട്ടെ, ആസിഡിന്റെ മണവും കാരത്തിന്റെ രുചിയുമായിരുന്നു. ഇതേക്കുറിച്ചു പെരുമ്പിള്ളിച്ചിറ സ്വദേശി ഭക്ഷ്യസുരക്ഷാ ഓഫിസര്‍ക്കു പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.

മുന്‍കാലങ്ങളില്‍ കടലില്‍നിന്നു പിടിക്കുന്ന മത്സ്യം അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കടലില്‍നിന്നു മാസങ്ങളോളം കഴിഞ്ഞാണു മത്സ്യങ്ങള്‍ കരയ്ക്കെത്തുന്നത്.

മാരകമായ വിഷാംശം അടങ്ങിയ രാസ വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നു പരാതിയുണ്ട്. മുന്‍കാലങ്ങളില്‍ ഐസിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇവ കാഴ്ചയില്‍ പച്ചമത്സ്യമാണെന്നു തോന്നുന്നവയാണ്. അമോണിയ, ഫോര്‍മാലിന്‍, യൂറിയ തുടങ്ങിയ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

ശരീരഭാഗങ്ങളും മറ്റും അഴുകാതെ ദീര്‍ഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണു ഫോര്‍മാലിന്‍. ഈ വിഷപദാര്‍ഥം മത്സ്യം കേടാകാതെയിരിക്കാന്‍ ചേര്‍ക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേര്‍ക്കലാണിത്.

ഫോര്‍മാലിന്‍ ലായനിയിലെ മത്സ്യം കൂടുതല്‍ മൃദുത്വമുള്ളതായിരിക്കും. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകള്‍ ഫോര്‍മാലിന്‍ സാന്നിധ്യത്തില്‍ മങ്ങിയനിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മീനിന്റെ സാധാരണ ഗന്ധം കാണുകയുമില്ല. ഈ ലക്ഷണങ്ങള്‍വച്ച് മത്സ്യം നിരീക്ഷിച്ചാല്‍ മത്സ്യത്തില്‍ ഫോര്‍മാലിന്‍ സാന്നിധ്യം എളുപ്പത്തില്‍ മനസ്സിലാക്കാം. ഇവയുടെ അമിത ഉപയോഗം കാന്‍സര്‍, അള്‍സര്‍, വൃക്കത്തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.

Loading...

Leave a Reply

Your email address will not be published.

More News