Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 6:01 pm

Menu

Published on July 20, 2016 at 4:44 pm

മുടി ഡൈ ചെയ്യുന്നതിന് മുന്‍പ് ഇതൊന്ന് വായിക്കൂ…

deadly-reasons-to-stop-dying-your-hair

മുടി നരക്കുന്നത്‌ പലപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണമായി കണക്കാക്കുന്നതു കൊണ്ട്‌ തന്നെ മുടി നരക്കുന്നത്‌ എല്ലവര്‍ക്കും തലവേദനയാണ്‌. എങ്ങനെയെങ്കിലും ആ മുടി കറുപ്പിക്കുവാന്‍ വേണ്ടി ഡൈ ഉപയോഗിക്കുന്നു. എന്നാൽ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് തലമുടി കറുപ്പിക്കുമെങ്കിലും ജീവിതത്തേയും ആയുസ്സിനേയും വെളുപ്പിച്ചു കൊണ്ടിരിയ്ക്കുകയാണ് എന്ന് പലരും അറിയുന്നില്ല.വിധ തരത്തിലുള്ള ക്യാന്‍സറാണ് ഹെയര്‍ഡൈ നമുക്ക് നല്‍കുന്നത്.പലപ്പോഴും ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത തരത്തിലുള്ള അത്രയും ഗുരുതരമായ ക്യാന്‍സര്‍ വരെ ഹെയര്‍ഡൈയിലൂടെ ഉണ്ടാവുന്നു.എന്തൊക്കെയാണ് ഹെയര്‍ഡൈ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നു നോക്കാം.

പുകവലിയേക്കാള്‍ ഗുരുതരമാണ് ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് എന്നാണ് ഗവേഷകരുടെ അഭിപ്രായം. അത്രയ്ക്കധികം രാസവസ്തുക്കളാണ് ഹെയര്‍ഡൈയില്‍ ഉപയോഗിക്കുന്നത് എന്നത് തന്നെയാണ് കാര്യം.

ഏറ്റവും കൂടുതല്‍ ഗുരുതരമായ ക്യാന്‍സര്‍ ബാധിയ്ക്കുന്നതും മുടി കളര്‍ ചെയ്യുന്നവരേയും ഡൈ ഉപയോഗിക്കുന്നവരേയും ആണ്. സ്ത്രീകളില്‍ 25 ശതമാനം പേരും പുരുഷന്മാരില്‍ 4 ശതമാനം പേരും ഹെയര്‍ ഡൈ ഉപയോഗിച്ച് പണി വാങ്ങുന്നവരാണ്.

ഹെയര്‍ഡൈ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല സലൂണുകളില്‍ മറ്റും ജോലി ചെയ്യുന്ന സ്ത്രീകളില്‍ വളരെ വ്യാപകമായ തോതിലാണ് സ്തനാര്‍ബുദം കാണപ്പെടുന്നത്. ഇവരിലെ നാച്ചുറല്‍ ഹോര്‍മോണ്‍ ബാലന്‍സ് താളം തെറ്റിയ്ക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.

രക്താര്‍ബുദവും ഹെയര്‍ഡൈ ചെയ്യുന്നതിലൂടെ ഉണ്ടാവുന്നു. ഇതാകട്ടെ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്‍മാരെയാണ് എന്നതാമ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ചിലര്‍ക്ക് ഹെയര്‍ഡൈ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടാവുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ വീണ്ടും ഡൈ ചെയ്യുന്നു. ഇത് അലര്‍ജി ഉണ്ടാക്കുകയും പിന്നീട് ചര്‍മ്മത്തിലെ ക്യാന്‍സര്‍ ആയി മാറുകയും ചെയ്യുന്നു.

മുടിയുടെ നിറം സ്ഥിരമായി നില്‍ക്കാന്‍ പെര്‍മനന്റ് ഹെയര്‍കളര്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് പിന്നീട് മുടി കൊഴിച്ചിലിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News