Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 1:24 pm

Menu

Published on July 29, 2014 at 10:27 pm

ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താൻ ശേഷിയുള്ള വൈറസ് സ്വൈപ്പിംഗ് മെഷീനുകളില്‍ പടരുന്നു

debit-and-credit-card-owners-about-brutpos-virus

ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. സ്വൈപ്പിംഗ് മെഷീനില്‍ നിന്ന് കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്താൻ ശേഷിയുള്ള ‘ബ്രൂട്ട്‌പോസ്’ (BrutPOS) വൈറസ് ഇന്ത്യയില്‍ പടരുന്നതായി മുന്നറിയിപ്പ്. കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത്. സ്വൈപ്പിംഗ് മെഷീനുകള്‍പോലുള്ള ‘പോയന്റ്-ഓഫ്-സെയ്ല്‍’ ( POS ) സംവിധാനങ്ങളെ ആക്രമിക്കുന്നതിനാലാണ് ഇതിന് ബ്രൂട്ട്‌പോസ് എന്ന് പേരിട്ടിരിക്കുന്നത്.

വൈറസ് ബാധിച്ച സ്വൈപ്പിംഗ് മെഷീനുകളില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, കാര്‍ഡ് ഉടമയുടെ പേര്, അക്കൗണ്ട് നമ്പര്‍, സി.വി.വി. കോഡ് തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു. മുംബൈയില്‍ മാത്രം 700-ൽ ഏറെ റീട്ടെയ്ല്‍ കേന്ദ്രങ്ങളില്‍ ഈ വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോണ്‍ ലൈനുകള്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള സ്വൈപ്പിംഗ് മെഷീനുകള്‍ക്ക് (PTI) പ്രശ്നമില്ലെന്ന് അധികൃതർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News