Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കൂട്ടമാനഭംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. കേസിലെ നാലു പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷയാണ് ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചത്. മുകേഷ് സിങ്, അക്ഷയ് താക്കൂര്‍. വിനയ് ശര്‍മ. പവന്‍ ഗുപ്ത എന്നീ പ്രതികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കാണിച്ച് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 2012 ഡിസംബര്‍ പതിനാറിന് രാത്രിയാണ് വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. കേസില്‍ സാകേതിലെ അതിവേഗ കോടതി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷ ഉറപ്പിക്കുന്നതിനായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം തെറ്റുകാരല്ലെന്ന് വാദിച്ച് കൊണ്ട് പ്രതികളും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.ആറു പേര്‍ പ്രതികളായിരുന്ന കേസിലെ പ്രധാന പ്രതിയായിരുന്ന രാം സിങ് വിചാരണ ഘട്ടത്തില്‍ തിഹാര്‍ ജയിലിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു പ്രതി സംഭവ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ജുവനൈല്‍ കോടതിയാണ് വിചാരണ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 ന് ഈ പ്രതിയ്ക്ക് ജുവനൈല്‍ നിയമപ്രകാരമുള്ള ഏറ്റവും ഉയര്‍ന്ന ശിക്ഷയായ മൂന്നു വര്‍ഷം തടവ് കോടതി വിധിച്ചു.
Leave a Reply