Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:54 pm

Menu

Published on December 13, 2014 at 1:09 pm

നിങ്ങൾ ഡിസംബർ 13 ന് ജനിച്ചവരാണോ ?

december-13-birth-days-carector

ജനിച്ച ദിവസം ഓരോ വ്യക്തികള്‍ക്കും അതീവ പ്രാധാന്യമുള്ള ദിവസമാണ്.ഓരോ ദിവസത്തിനും ചിലരുടെ സ്വഭാവത്തിൻറെയും ഭാവിയുടെയും സൂചകങ്ങളായി വര്‍ത്തിക്കാൻ സാധിക്കും. ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്.ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും. ഡിസംബർ 13 ന് ജനിച്ചവർ ചെയ്യുന്ന കാര്യത്തിൽ ആത്മവിശ്വാസവും ഉറച്ചു നിൽക്കുന്നവരുമാണ്. ഇവർ സ്വയം സ്നേഹിക്കുന്ന സ്വഭാവക്കാരായിരിക്കും. സഹജീവികളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇവർ സ്വന്തം കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഇവർ പല കാര്യങ്ങളിലും മറ്റുള്ളവരെ അലോസരപ്പെടുത്തും. എന്നാൽ തങ്ങളിലെ മോശപ്പെട്ട കാര്യങ്ങളെ കുറിച്ച് ഇവർ ബോധവാന്മാരല്ല. സ്വന്തം ലക്ഷ്യങ്ങൾ നേടാൻ 28 വയസ്സുവരെ ഇവർ യാദാർത്ഥ്യത്തിലൂന്നിയ സമീപനമാണ് സ്വീകരിക്കുക.39 വയസ്സിന് ശേഷം ഇവർ വ്യക്തിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഈ കാലഘട്ടത്തിൽ ഇവർക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്നു.ഇവർ പങ്കാളിയെ എപ്പോഴും വിമർശിക്കുന്ന സ്വഭാവക്കാരായിരിക്കും. എല്ലാം തികഞ്ഞവരായി ആരുമില്ലെന്ന ബോധം ഇവർക്കുണ്ടാകണം.

ക്ഷമയും ശ്രദ്ധയും വേണ്ട ഏത് തൊഴിലിലും ഇവർ ശോഭിക്കും. ടൂറിസം, ആർക്കിയോളജി, മ്യൂസിയം വർക്ക്,എഡിറ്റിംഗ്,എഴുത്ത്,കല തുടങ്ങിയ മേഖലകളിൽ ഇവർ ശോഭിക്കും. യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഇവർ ഏത് വെല്ലുവിളി നിറഞ്ഞ ജോലിയും ഏറ്റെടുക്കുന്നവരാണ്. ഇവർ ജോലിക്ക് അമിത പ്രാധാന്യം നൽകുന്നവരായിരിക്കും.ഡിസംബർ 13 ന് ജനിച്ചവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായ രീതിയിൽ നിലനിർത്താൻ ശ്രദ്ധിക്കണം. വ്യായാമം നിർബന്ധമാക്കുകയും പഴങ്ങളും പച്ചക്കറികളുമടങ്ങിയ ആഹാര ശൈലി സ്വീകരിക്കുകയും വേണം. ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

Loading...

Leave a Reply

Your email address will not be published.

More News