Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:00 pm

Menu

Published on January 4, 2016 at 3:21 pm

നിങ്ങളുടെ കുട്ടി കരയുന്നതെന്തിനെന്ന് ഇനി ഈ ആപ്പ് പറയും

decode-your-babys-cries-with-this-app

ലണ്ടന്‍: ഇനിമുതല്‍ കുഞ്ഞ്‌ എന്തിനാണ് കരയുന്നതെന്ന് മൊബൈല്‍ ആപ്പ്‌ പറഞ്ഞുതരും. ‘ദി ഇന്‍ഫാന്റ് ക്രൈസ് ട്രാന്‍സലേറ്റര്‍ (The Infants Cries Translator)’ എന്നു പേരിട്ടിരിക്കുന്ന ആപ്പ് വികസിപ്പിച്ചത് നാഷണല്‍ തായ്‌വാന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ യുന്‍ലിന്‍ ആണ്. പിഞ്ചുകുഞ്ഞുങ്ങളുടെ നാലു വ്യത്യസ്ത തരം കരച്ചിലുകള്‍ എന്തിനൊക്കെയാണെന്ന് ഈ ആപ്പ് പറഞ്ഞുതരും.വിശപ്പ്, ഉറക്കം വരിക, വേദന, ഡയപ്പറില്‍ നനവ് വീഴുക എന്നിങ്ങനെയുള്ള നാലു കാര്യങ്ങള്‍ക്കായി കുട്ടികള്‍ കരയുമെന്നും, ഓരോ കരച്ചിലും ഏതിനൊക്കെയാണെന്ന് ആപ്പ് പറഞ്ഞുതരികയും ചെയ്യുമെന്നാണ് ഗവേഷണമേധാവികളായ ചാങ് ചുവാന്‍ യുവും, ഡോ. ചെന്‍ സി-ഡായും പറയുന്നത്. ഓരോ ആവശ്യത്തിനുള്ള കരച്ചിലിലും വ്യത്യാസമുള്ളതിനാലാണ് ഇത് മനസ്സിലാക്കാന്‍ കഴിയുന്നത്.

10 സെക്കന്റോളം കുട്ടിയുടെ കരച്ചില്‍ ആപ്പ് വഴി റെക്കോഡ് ചെയ്യണം. ഇത് ഓട്ടോമാറ്റിക്കായി ക്ലൗഡ് ഡ്രൈവിലേയ്ക്ക് അപ്‌ലോഡ് ചെയ്യപ്പെടും. അടുത്ത 15 സെക്കന്റിനുള്ളില്‍ കുട്ടി എന്തിനാണ് കരയുന്നത് എന്ന സന്ദേശം ലഭിക്കുകയും ചെയ്യും. രണ്ടാഴ്ച വരെ പ്രായമുള്ള കുട്ടികള്‍ എന്തിന് കരയുന്നു എന്ന് 92% വരെ കറക്ടായി ആപ്പ് പറയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കുഞ്ഞിന് പ്രായമേറുംതോറും ആപ്പിന്റെ പ്രവചനത്തിലും തെറ്റുകള്‍ വരാം. കുഞ്ഞ് അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതാണത്രേ കാരണം.

1-2 മാസം പ്രായമായ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ 84-85 ശതമാനവും, 4 മാസം പ്രായമായ കുഞ്ഞുങ്ങളില്‍ 77 ശതമാനവും കൃത്യമായ പ്രവചനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും ആപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവകാശപ്പെടുന്നുണ്ട്.രണ്ടു വര്‍ഷത്തോളം നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ ഈ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നൂറോളം നവജാത ശിശുക്കളില്‍ നിന്നായി 2 ലക്ഷത്തോളം കരച്ചിലുകള്‍ റെക്കോഡ് ചെയ്ത് പഠനം നടത്തിയായിരുന്നു പരീക്ഷണങ്ങള്‍. ഈ കരച്ചിലുകള്‍ ഓണ്‍ലൈന്‍ ഡാറ്റാ ബേസില്‍ അപ്‌ലോഡ് ചെയ്ത് വിശകലനം ചെയ്താണ് ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നത്.ആദ്യമായി കുഞ്ഞ് ജനിച്ചവര്‍ക്കാണ് ഈ ആപ്പ് കൂടുതലായും ഉപകാരപ്രദമാകുക. ആപ്പിള്‍ ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ആപ്പ് സ്റ്റോര്‍ വഴി ദി ഇന്‍ഫാന്റ് ക്രൈസ് ട്രാന്‍സ്‌ലേറ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 2.99 ഡോളറാണ് ആപ്പിന്റെ വില.

Loading...

Leave a Reply

Your email address will not be published.

More News