Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:39 pm

Menu

Published on July 22, 2014 at 12:39 pm

കത്രീനക്കോ ദീപികക്കോ ഉയരം കൂടുതൽ? സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയിലെ ചോദ്യം വിവാദത്തിൽ

deepika-or-katrina-whos-taller-asks-kerala-ssc-exam-paper

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയിൽ ബോളിവുഡ് താരങ്ങളുടെ ഉയരം ചോദിച്ച സംഭവം വിവാദമാകുന്നു.ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രീതി സിന്റ ഇവരില്‍ ഏതു നടിയ്ക്കാണ് പൊക്കം കൂടുതലുള്ളത് എന്നായിരുന്നു ചോദ്യം. കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള പരീക്ഷയായിരുന്നു നടന്നത്. ഇതില്‍ 92 ആമത് ചോദ്യമായിട്ടാണ് ബോളിവുഡ് നടിമാരുടെ പൊക്കം ചോദിച്ചിരിക്കുന്നത്.ചോദ്യപേപ്പറില്‍ നാല് നടിമാരുടെ ഓപ്ഷനും നല്‍കിയിരുന്നു.  ചോദ്യം ചർച്ചയായതോടെ കമ്മീഷൻ ചെയർമാൻ എ. ഭട്ടാചാര്യ ഖേദം പ്രകടിപ്പിച്ചു. ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയത് അസംബന്ധവും നിലവാരം കുറഞ്ഞതുമായ ചോദ്യമായിരുന്നുവെന്ന് ചെയർമാൻ സമ്മതിച്ചു. ചോദ്യം വിവാദമായതിനെ തുടർന്നാണ് എസ്.എസ്.സി ചെയർമാന്റെ ഖേദം പ്രകടനം.പ്രാദേശിക തലത്തിലെ അധ്യാപകരെയാണ് ചോദ്യപേപ്പർ രൂപീകരിക്കാൻ തെരഞ്ഞെടുത്തത്. പിന്നീട് അവസാന ഘട്ട ചോദ്യപേപ്പർ രൂപികരിക്കാനായി ഒരു വിദഗദ്ധ സമിതിയെയും നിയമിച്ചിരുന്നതായി ഭട്ടാചാര്യ പറഞ്ഞു. നടിമാരുടെ ഉയരം ചോദിച്ചതു കൂടാതെ വാലന്റൈന്‍സ് ഡേ ഏത് മാസമാണ് ആഘോഷിക്കുന്നതെന്ന ചോദ്യവും ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News