Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:55 pm

Menu

Published on October 12, 2016 at 1:40 pm

വിഷാദ രോഗത്തിന്റെ ഓർമ്മകളിൽ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക….(വീഡിയോ)

deepika-padukone-breaks-down-talking-about-depression-thanks-mother-for-support

പൊതുവേദിയില്‍ വച്ച് പൊട്ടിക്കരഞ്ഞ്  ബോളിവുഡ് താരം ദീപിക പദുക്കോണ്‍.ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.താന്‍ അനുഭവിച്ചിരുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് മനസ് തുറന്നപ്പോഴാണ് ദീപീകയുടെ നിയന്ത്രണം വിട്ടത്.ഒരു കാലത്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു ദീപിക പദുക്കോണ്‍.


താന്‍ വിഷാദ രോഗിയായിരുന്നെന്ന് ദീപിക തന്നെ പിന്നീട് തുറന്ന് പറഞ്ഞിരുന്നു. മാനസിക രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ സമൂഹം പരാജയപ്പെടാനുള്ള കാരണമെന്ന് ദീപിക പറഞ്ഞു.

താന്‍ വിഷാദ രോഗം മൂലം കഷ്ടപ്പെടുമ്പോള്‍ അമ്മ നല്‍കിയ സ്‌നേഹവും പിന്തുണയും വളരെ വലുതായിരുന്നു. അമ്മയുടെ പരിചരണം ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ താന്‍ ഉണ്ടാകുമായിരുന്നില്ലെന്നും ദീപിക പറഞ്ഞു. അമ്മയ്ക്ക് മാത്രമല്ല പ്രതിസന്ധികളില്‍ കൂടെ നിന്ന അച്ഛനും സഹോദരിക്കുമെല്ലാം ഈ അവസരത്തില്‍ നന്ദി പറയുകയാണെന്നും താരം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News