Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:20 pm

Menu

Published on December 9, 2016 at 2:55 pm

പ്രിയങ്ക ചോപ്രയെ മറികടന്നു….സെക്‌സി വുമണ്‍ ദീപിക തന്നെ…!!

deepika-padukone-dethrones-priyanka-chopra-to-become-sexiest-asian-woman

ഈ വര്‍ഷത്തെ സെക്‌സിയെസ്റ്റ് ഏഷ്യന്‍ വുമണായി ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തു. നാല് തവണ പുരസ്‌കാരത്തിനര്‍ഹയായിട്ടുള്ള പ്രിയങ്ക ചോപ്രയെ പിന്തള്ളിയാണ് ദീപികയുടെ നേട്ടം. ഇതാദ്യമായാണ് ദീപിക സെക്‌സിയറ്റ് വുമണായി തെരഞ്ഞെടുക്കപ്പെടുന്നത്.

ബ്രിട്ടീഷ് ദിനപത്രമായ ഈസ്റ്റേണ്‍ ഐയാണ് വിജയികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.

‘ഒട്ടേറെ നല്ല ചിത്രങ്ങളാണ് അടുത്ത വര്‍ഷം ദീപികയുടേതായി പുറത്തുവരാനിരിക്കുന്നത്. 2017 ദീപികക്ക് നിര്‍ണായകമായിരിക്കും. ഇനി അന്താരാഷ്ട്രനിര്‍മാതാക്കള്‍ കണ്ണുവെക്കുക ഈ ബോളിവുഡ് രത്‌നത്തിലായിരിക്കും.’

ലിസ്റ്റ് പ്രഖ്യാപിച്ച ശേഷം ഈസ്റ്റേണ്‍ ഐ എന്റര്‍ടെയ്ന്‍മെന്റ് എഡിറ്ററുടെ വാക്കുകളാണിത്.

ദീപികക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് പ്രിയങ്ക ചോപ്ര. നിയാ ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. ആലിയ ഭട്ട്, കത്രീന കൈഫ്, സോനം കപൂര്‍ എന്നിവരും പട്ടികയില്‍ ആദ്യ പത്തിനിലിടം നേടിയിട്ടുണ്ട്. ആലിയ അഞ്ചാം സ്ഥാനത്തും കത്രീന, സോനം കപൂര്‍ എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളിലുമാണ്. വിജയത്തില്‍ അതിയായ സന്തോഷമുണ്ട്. സെക്‌സി എന്ന ആറ്റിറ്റിയൂഡിനോട് എല്ലാവര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ആകര്‍ഷണം എന്ന് പറയുന്നത് ശാരീരികമായി മാത്രമല്ല. ആത്മവിശ്വാസവും നിഷ്‌കളങ്കതയുമെല്ലാം ആകര്‍ഷണത്തിന്റെ ഭാഗം തന്നെയാണെന്നും ദീപിക പറഞ്ഞു.

തുര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ പ്രിയങ്കയായിരുന്നു ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ കൂടുതല്‍ വോട്ട് നേടി ദീപിക ഒന്നാമതെത്തി.

ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റചിത്രം ട്രിപ്പിള്‍ എക്‌സ് ദ റിട്ടേണ്‍ ഓഫ് ദ ക്‌സാന്‍ഡര്‍ കേജ് അടുത്ത വര്‍ഷം റിലീസ് ചെയ്യും. ഡി ജെ കറൂസോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍ഡീസലിനൊപ്പമാണ് ദീപികയെത്തുക.

Loading...

Leave a Reply

Your email address will not be published.

More News