Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:29 am

Menu

Published on June 11, 2015 at 10:22 am

ദീപികാ പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരാകുന്നു…?

deepika-padukone-to-get-engaged-to-rumoured-boyfriend-ranveer-singh

ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരാകുന്നു.ഇരുവരുടെയും മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.രണ്‍വീറിനെ ദീപികയുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടപെട്ടതിനാലാണ് ഇരുവരും വിവാഹത്തിനായി ഒരുങ്ങുന്നത്.മുന്‍പ് പല മാധ്യമങ്ങളും അഭിമുഖങ്ങളിലും മറ്റും ഇരുവരോടും പ്രണയജീവിതത്തെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും ഒഴിഞ്ഞു മാറിയുള്ള ഉത്തരമാണ് ഇരുവരും നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറലുകള്‍ക്ക് മറുപടിയെന്ന പോലെ കുടുംബജീവിതം നയിക്കുന്നതിനായി സിനിമാ ജീവിതം അവസാനിപ്പിക്കുന്നതിന് പോലും തനിക്ക് സാധിക്കുമെന്ന് ദീപികാ പദുക്കോണ്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.രാംലീലയാണ് രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണും ഒരുമിച്ച് അഭിനയിച്ച ചിത്രം. പിന്നീട് ദീപികയുടെ പിക്കു ഇറങ്ങിയപ്പോള്‍ രണ്‍വീറും, ദില്‍ ദഡക്‌നേ ദോ ഇറങ്ങിയപ്പോള്‍ ദീപികയും പരസ്പരം പ്രമോഷന് സഹായിക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ഐഐഎഫ്എ അവാര്‍ഡ് നൈറ്റില്‍ രണ്‍വീര്‍ ദീപികയ്ക്ക് ലൗ ഹാര്‍ട്ട് സമ്മാനിച്ചതും കൂട്ടിയിണക്കുമ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുകയാണ്. സംഭവമെന്തായാലും ഈ വാര്‍ത്ത സത്യമാണെങ്കില്‍ ബോളിവുഡില്‍നിന്ന് കേള്‍ക്കാനുള്ള ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്നാകുമിത്.

Loading...

Leave a Reply

Your email address will not be published.

More News