Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:04 am

Menu

Published on May 15, 2017 at 4:58 pm

മനുഷ്യ ശരീരം രുചിച്ച് മാനുകളും; ഞെട്ടിക്കുന്ന കണ്ടെത്തല്‍

deer-caught-gnawing-human-bones

ആനിമല്‍ പ്ലാനറ്റിലും മറ്റും സിംഹങ്ങളും കടുവയുമൊക്കെ മാനുകളെ ആക്രമിച്ച് ഭക്ഷണമാക്കുമ്പോള്‍ കണ്ടുനില്‍ക്കുന്ന നമ്മുടെ ഉള്ളൊന്ന് പിടയ്ക്കാറുണ്ട്. കാരണം ഓമനത്തം തുളുമ്പുന്ന മുഖവും നിഷ്‌കളങ്കമായ കണ്ണുകളും ഒക്കെയായി നിരുപദ്രവ ജീവികളാണവ.

പച്ചിലകള്‍ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ഒരു പാവം ജീവി. എന്നാല്‍ മാനിനെക്കുറിച്ചുള്ള ഈ ധാരണകളെല്ലാം തെറ്റാണെന്നാണ് ഒരു കൂട്ടം ഗവേഷകരുടെ കണ്ടെത്തല്‍. ഉപദ്രവകരമെന്നു പറയാനാകില്ലെങ്കിലും ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തലാണ് ടെക്‌സാസ് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയിരിക്കുന്നത്.

മനുഷ്യശരീരം രുചിച്ചു നോക്കുന്ന മാനുകളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. സര്‍വ്വകലാശാലയ്ക്കു ദാനമായി ലഭിച്ച മൃതദേഹം പഠത്തിനായി ഉപോഗിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്.

മനുഷ്യന്റെ മൃതദേഹത്തോട് വിവിധ മൃഗങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നറിയാനാണ് ഈ പഠനത്തിലൂടെ ഗവേഷകര്‍ ശ്രമിച്ചത്. കാട്ടില്‍ ഉപേക്ഷിച്ച മൃതദേഹം കുറുനരിയും ചെന്നായും കഴുകനുമെല്ലാം ആഹാരമാക്കുന്നത് സമീപത്തു സ്ഥാപിച്ച ക്യാമറയിലൂടെ ഇവര്‍ നിരീക്ഷിച്ചു.

ഇതിനു പിന്നാലെയാണ് ആരും പ്രതീക്ഷിക്കാത്ത മറ്റൊരു ജീവി കൂടി മനുഷ്യമാംസത്തിന്റെ രുചി നോക്കാനെത്തിയത്. വൈറ്റ് ടെയില്‍ഡ് ഡീര്‍ എന്ന വിഭാഗത്തില്‍പ്പെട്ട മാനാണ് മറ്റു മൃഗങ്ങള്‍ ആഹാരമാക്കി അസ്ഥിപഞ്ചരമായി കഴിഞ്ഞിരുന്ന മൃതദേഹത്തിന്റെ എല്ലു ചവയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്.

എന്താണെന്നറിയാനുള്ള കൗതുകം കൊണ്ടു മാന്‍ രുചിച്ചതായിരിക്കാമെന്നാണ് ഗവേഷകര്‍ ആദ്യം കരുതിയത്. എന്നാല്‍ മൂന്നു ദിവസത്തിനു ശേഷം മാന്‍ വീണ്ടും അതേ സ്ഥലത്തെത്തി അസ്ഥി ചവയ്ക്കുകയും അതില്‍ പറ്റിപ്പിടിച്ചിരുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു.

അതേസമയം മാന്‍ സസ്യേതര ഭക്ഷണം കഴിക്കുന്നതു ശ്രദ്ധയില്‍ പെടുന്നത് ഇത് ആദ്യമാണെങ്കിലും ഇവ പ്രാണികളെയും ചെറുമത്സ്യങ്ങളെയുമെല്ലാം കഴിക്കുന്നതായി ചുരുക്കം ചില പഠനങ്ങളില്‍തെളിഞ്ഞിട്ടുണ്ട്. ശരീരത്തില്‍ ചില പോഷകങ്ങള്‍ കുറയുമ്പോള്‍ ഇവ പരിഹരിക്കാനാണ് ഇത്തരം ഭക്ഷണ ശീലങ്ങള്‍ ഇവ സ്വീകരിക്കുന്നതെന്നാണ് ഗവേഷകരുടെ വാദം.

Loading...

Leave a Reply

Your email address will not be published.

More News