Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:40 am

Menu

Published on October 29, 2014 at 10:52 am

വിജയ്‌ ചിത്രം ‘കത്തി’ക്കെതിരെ മാനനഷ്‌ട കേസ്‌

defamation-case-against-kaththi

മധുര: വിജയ്‌ ചിത്രം കത്തിക്കെതിരെ മാനനഷ്‌ട കേസ്‌.2 ജി അഴിമതി കേസിനെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ്‌ മാനനഷ്‌ടക്കേസ്‌ നല്‍കിയത്‌. മധുര മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അഡ്വ. ആര്‍. രാമസുബ്രമണ്യനാണ്‌ ഹര്‍ജി നല്‍കിയത്‌. വിജയ്, സംവിധായകൻ എ.ആർ മുരുഗദോസ്, നിർമ്മാതാക്കൾ എന്നിവർക്കെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.2ജി ഇടപാടിൽ അഴിമതി നടന്നതായി പരാമർശിക്കുന്ന സംഭാഷണം ചിത്രത്തിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് ഹർജി. ഡൽഹി കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ അഴിമതി നടന്നുവെന്ന നിഗമനം സിനിമയിലൂടെ അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് ഹർജിക്കാരൻ അവകാശപ്പെടുന്നു. ഹർജി നവംബർ 11-ന് പരിഗണിക്കും.

Loading...

Leave a Reply

Your email address will not be published.

More News