Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2025 9:21 am

Menu

Published on June 26, 2013 at 12:52 pm

ഉത്തരാഖണ്ട് : രക്ഷാപ്രവർത്തനത്തിന്ടെ ചുമതല എ.കെ ആന്റണിക്ക്

defence-minister-ak-antony-to-review-the-rescue-and-relief-operations-in-utharakhand-discuss-about-the-reconstruction-work-of-the-hillstate-with-the-top-security-braas-of-the-country

ന്യുഡെൽഹി :ഉത്തരാഖണ്ഡിലെ സൈനികർ നടത്തിയ രക്ഷാപ്രവർത്തനങ്ങൽ വിലയിരുത്താനും , പുനർനിർമ്മാണ പ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കാനും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ സർക്കാർ ചുമതലപ്പെടുത്തി .
പ്രളയത്തിൽ തകർന്നടിഞ്ഞു പോയ ഉത്തരാഖണ്ഡിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൽ വേഗത്തിലാക്കാൻ സൈനിക സേവനം തേടണമെന്ന അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ എ.കെ ആന്റണിയെ ഇതിനായി നിയോഗിച്ചത്.

ഇതിനായി ആന്റണി ദേശീയ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ ,പ്രതിരോധ സെക്രട്ടറി ആർ .കെ .മാഥുർ ,രാജ്യത്തെ ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുമായി ആന്റണി ചർച്ച നടത്തും. റോഡുകളുടെ പുനർ നിർമ്മാണത്തെപ്പറ്റി ആലോചിക്കാനായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മേധാവി ലഫ്. ജനറൽ എ .ടി പട്നായികു മായും ആന്റണി ചർച്ചകൾ നടത്തും .ദുരന്ത നിവാരണത്തിനായി കരസേന 10000 സൈനികരെ നിയോഗിക്കുകയും നാവിക സേന 50 ഹെലിക്കോപ്റ്റർ വിട്ടു കൊടുക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News