Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:48 pm

Menu

Published on January 2, 2015 at 10:54 am

സ്ത്രീകളുടെ സുരക്ഷയ്ക്കായി ദില്ലിയിൽ മൊബൈല്‍ ആപ് പുറത്തിറക്കി

delhi-police-give-himmat-to-women-launch-safety-app

ദില്ലി: ദില്ലിയിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ മൊബൈല്‍ ആപ് പുറത്തിറക്കി. ഹിമ്മത് എന്ന് പേരിട്ടിരിക്കുന്ന ആപ് പ്ലേ സ്റ്റോറില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് ആണ് ഈ ആപ്പ് പുറത്തിറക്കിയത്. അക്രമങ്ങളുണ്ടായാൽ പെണ്‍കുട്ടികള്‍ക്ക് പോലീസ് സ്‌റ്റേഷനുമായും ബന്ധുക്കളുമായും വളരെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന വിധത്തിലാണ് ഈ ആപ് തയ്യാറാക്കിയിരിക്കുന്നത്. ഈ ആപ് വഴി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെണ്‍കുട്ടി എവിടെയാണുള്ളതെന്ന് മനസ്സിലാക്കാൻ കഴിയും . ഈ ആപ്പില്‍ അഞ്ചു ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ സേവ് ചെയ്ത് വെയ്ക്കാവുന്നതാണ്. കൂടാതെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഓഡിയോ സന്ദേശമയക്കാനും ഇത് വഴി കഴിയും. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുകയെന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം.

Loading...

Leave a Reply

Your email address will not be published.

More News