Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:01 pm

Menu

Published on November 12, 2014 at 11:23 am

സുനന്ദ പുഷ്കറുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഡൽഹി പൊലീസ് അവസാനിപ്പിക്കുന്നു

delhi-police-submit-today-in-sunandapushkar-case-report

ഡൽഹി : സുനന്ദ പുഷ്‌കറുടെ മരണം സംബന്ധിച്ച് ഡൽഹി പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നാളെ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നതാണ്. സുനന്ദയുടെ മരണത്തെക്കുറിച്ച് വ്യക്തത കൈവരിക്കാന്‍ ഡൽഹി പോലീസിന് കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് സുനന്ദയുടെ മരണം എന്നത് സംബന്ധിച്ചോ ഏതൊക്കെ സാഹചര്യങ്ങളാണ് മരണത്തിന് പിന്നിലുള്ളത് എന്നത് സംബന്ധിച്ചോ യാതൊരു വ്യക്തതയും ദല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഇല്ല.തുടരന്വേഷണത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കേസ് ഡൽഹി പോലീസിനെ കൊണ്ട് തന്നെ അന്വേഷിപ്പിക്കണോ അതോ സി.ബി.ഐക്കോ ക്രൈംബ്രാഞ്ചിനോ കൈമാറണോ എന്ന് ഇനി കേന്ദ്രസര്‍ക്കര്‍ തീരുമാനിക്കും.2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഹോട്ടല്‍ ലീലപാലസിലെ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിക്കട്ടെിരുന്നു. വിഷം ഉള്ളില്‍ചെന്നാകാം മരണമെന്നും അസ്വാഭാവിക മരണമാണന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News